ഹവായ് :- ഹവായ് സംസ്ഥാനത്ത് മെയ് 22 വെള്ളിയാഴ്ച നടന്ന ഡെമോക്രാറ്റിക്ക് പ്രൈമറിയിൽ വൈസ് പ്രസിഡൻറ് ജോ ബൈഡന് വിജയം.പോൾ ചെയ്ത വോട്ടുകളിൽ 63. 2 ശതമാനം ബൈഡൻ നേടിയപ്പോൾ തൊട്ടടുത്ത ഏക സ്ഥാനാർത്ഥി ബെർണി സാൻറേഴ്സിന് 36.8% വും ലഭിച്ചു.
ഇനിയും നടക്കേണ്ട പ്രൈമറിയിൽ ജോ ബൈഡന് സ്ഥാനാർത്ഥിത്വം ഉറപ്പാക്കണമെങ്കിൽ 440 ഡെലിഗേറ്റ്സിനെ കൂടി ലഭിക്കണം.

ഏപ്രിൽ 4-ന് ആയിരുന്നു ഹവായ് പ്രൈമറി തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണ വൈറസ് വ്യാപകമായ സാഹചര്യത്തിൽ പോസ്റ്റൽ ബാലറ്റ് ഉപയോഗിച്ചു മെയ് 22 വെള്ളിയാഴ്ച വരെ വോട്ടു ചെയ്യുന്നതിനുള്ള അവസരം ലഭിച്ചിരുന്നു. 79000 ബാലറ്റുകൾ വോട്ടർമാർക്ക് അയച്ചു കൊടുത്തിരുന്നുവെങ്കിലും 35000 ബാലറ്റുകൾ മാത്രമാണ് തിരികെ ലഭിച്ചതെന്ന് മെയ് 23 ശനിയാഴ്ച ഡെമോക്രാറ്റിക് പാർട്ടി കേന്ദ്രങ്ങൾ അറിയിച്ചു.

ഒറിഗണിൽ ഈ ആഴ്ച ആദ്യം നടന്ന പോസ്റ്റൽ ബാലറ്റ് വോട്ടിംഗിൽ ബൈഡനായിരുന്നു ജയം. ബർണി സാസ്റ്റേഴ്സ് മൽസര രംഗത്തു നിന്ന പിന്മാറിയെങ്കിലും ബാലറ്റിൽ പേര് നേരത്തെ തന്നെ അച്ചടിച്ചു വന്നിരുന്നു .ഡമോക്രാറ്റിക് സ്ഥാനാർത്ഥിയായി ബൈഡൻ തന്നെ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി.

By admin

Leave a Reply

Your email address will not be published. Required fields are marked *