ന്യൂയോർക്ക്: ഫോമായുടെ അടുത്ത ജനറൽ സെക്രെട്ടറി സ്ഥാനത്തേയ്ക്ക് കളത്തിൽ സ്റ്റാൻലിയെ, ഫോമാ മെട്രോ റീജിയൻ ഒറ്റകെട്ടായി നാമനിർദ്ദേശം ചെയ്തു.
ഫോമായുടെ ജോയിന്റ് സെക്രെട്ടറിയായും, മെട്രോ റീജിയണൽ വൈസ് പ്രേസിഡന്റായും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സ്റ്റാൻലി നമുക്കെല്ലാവർക്കും വളരെ സുപരിചിതനാണ്. ഫോമായിലെ പ്രവർത്തന പരിചയവും, പ്രായത്തിന്റെ പക്വതയും, യുവത്വത്തിന്റെ ഊർജ്ജസ്വലതയും കൂടി കൂട്ടിച്ചേർത്തു വിലയിരുത്തിയാൽ, ഫോമായുടെ ജനറൽ സെക്രെട്ടറി സ്ഥാനത്തേക്ക് ഇത്രയും മികച്ച വിക്തിത്വമുള്ള ഒരു സ്ഥാനാർത്ഥിയെ കണ്ടെത്തുകയെന്നത് ഇന്നത്തെ സാഹചര്യത്തിൽ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഫോമാ മെട്രോ റീജിയൻ ആർ. വി. പി കുഞ്ഞു മാലിയിൽ അധ്യക്ഷപ്രസംഗത്തിൽ പരാമർശിച്ചു.
ന്യൂയോർക്കിലെ ക്വീൻസ് വില്ലേജിലെ രാജധാനി റസ്റ്ററന്റിൽ വെയ്ച്, ആഗസ്ത് പതിനെട്ടാം തീയതി ഞായറാഴ്ച വൈകിട്ട് കൂടിയ റീജിയണൽ മീറ്റിങ്ങിൽ വെയ്ച്ചാണ് ഈ തീരുമാനം കൈകൊണ്ടത്. റീജിയണിലെ എല്ലാ അസ്സോസിയേഷനുകളുടെയും സാന്നിധ്യം ഈ പ്രഖ്യാപനത്തിൽ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. പ്രവർത്തനമികവുകൊണ്ട് വളരെയേറെ ദേശീയ ശ്രദ്ധനേടിയ റീജിയനും കൂടിയാണ് ഇത്. നേതാക്കളുടെ ദൗർലഭ്യം ഒട്ടും ഏശിയിട്ടില്ലാത്ത റീജിയനാണ് മെട്രോ റീജിയൻ എന്ന് എടുത്തുപറയേണ്ടതായുണ്ട്.
മെട്രോ റീജിയൻ നാമനിർദ്ദേശം ചെയ്യുന്ന സ്ഥാനാർത്ഥികളുടെ വിജയത്തിനായി ഒറ്റക്കെട്ടായും, കൂട്ടായും പ്രവർത്തിക്കുമെന്ന് റീജിയണൽ സെക്രട്ടറി ജെയിംസ് മാത്യു, ട്രെഷറർ പൊന്നച്ചൻ ചാക്കോ, ഫോമാ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം, ഫോമാ നാഷണൽ കമ്മിറ്റി മെംബേർസായ ബെഞ്ചമിൻ ജോർജ് , ചാക്കോ കോയിക്കലേത്ത്, ഫിലിപ്പ് മഠത്തിൽ ജുഡീഷറി കൌൺസിൽ സെക്രട്ടറ), അഡവൈസറി ബോർഡ് ചെയർമാൻ തോമസ് ടി ഉമ്മൻ, വൈസ് ചെയർ ജോർജ് തോമസ്, വറുഗീസ് കെ ജോസഫ് (ഫോമാ ക്രെഡൻഷ്യൽ റിവ്യൂ കമ്മിറ്റി ചെയര്മാൻ), ഫോമാ മുൻ ജനറൽ സെക്രെട്ടറിയും, ട്രെഷററുമായ ഷാജി എഡ്‌വേഡ്, അസോസിയേഷൻ പ്രസിഡന്റ്മാരായ അജിത് കൊച്ചുതുടിയിൽ( കെസി എ എൻ എ), മാത്യു തോമസ് (ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ), വിൻസെന്റ് സിറിയക് ( കേരളം സമാജം), ജോസ് ചുമ്മാർ (കേരളാ സെന്റെർ), ബേബി ജോസ് (മലയാളീ സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് ), മാത്യു തോയയിൽ ( ലിംകാ ), ഡിൻസിൽ ജോർജ് (നോർത്ത് ഹെംപ്സ്റ്റഡ് ഇന്ത്യൻ മലയാളീ അസോസിയേഷൻ), തോമസ് തോമസ് ( മലയാളീ അസോസിയേഷൻ ഓഫ് സ്റ്റാറ്റൻഐലൻഡ് ), ഇടിക്കുള ചാക്കോ (കേരള സമാജം ഓഫ് സ്റ്റാറ്റൻഐലൻഡ്), ഫോമായുടെ മുൻ നാഷണൽ കമ്മിറ്റി അംഗങ്ങളായ ഷാജി മാത്യു, മുൻ റീജിയണൽ വൈസ് പ്രസിഡന്റ് മാരായ ഫ്രെഡ് കൊച്ചിൻ, ഡോ. ജേക്കബ് തോമസ്, വറുഗീസ് ജോസഫ്, ഫോമാ മുൻ ജോയിന്റ് സെക്രട്ടറി സണ്ണി കോന്നിയൂർ, കേരള കൺവെൻഷൻ ചെയർ സജി എബ്രഹാം , അസോസിയേഷൻ ഭാരവാഹികളായ ബേബി കുര്യാക്കോസ് , വറുഗീസ് ചുങ്കത്തിൽ , സക്കറിയ കരുവേലിൽ , പോൾ ജോസ് , ജെയ്സൺ ജോസഫ്, രാജു എബ്രഹാം, തോമസ് ഉമ്മൻ, റിനോജ് കോരുത്, ശ്രീനിവാസൻ പിള്ള , വിജി എബ്രഹാം, തോമസ് ഏടത്തികുന്നേൽ, ജോയ്കുട്ടി തോമസ്, വിൽസൺ ബാബുകുട്ടി, ഇടിക്കുള ചാക്കോ, മെർലിൻ എബ്രഹാം, ചാക്കോ ജോർജ് കുട്ടി, സജി മാത്യു , മാമൻ എബ്രഹാം, ഷാജി ജേക്കബ് , കുമാർ, തോമസ് കോലടി എന്നിവർ ഈ അവസരത്തൽ അറിയിച്ചു.
ഞങ്ങളുടെ ജനറൽ സെക്രെട്ടറി സ്ഥാനാർത്ഥിയായ സ്റ്റാൻലി കളത്തിലിനെ വന്പിച്ച ഭൂരിപക്ഷത്തിൽ ദയവായി വിജയിപ്പിയ്ക്കണമെന്ന് മെട്രോ റീജിയൻ ഭാരവാഹികൾ ഒന്നടങ്കം ഫോമായുടെ പ്രവർത്തകരോട് വിനീതമായി അഭ്യർത്ഥിച്ചു. ജെയിംസ് മാത്യു സ്വാഗതം പറഞ്ഞ മീറ്റിങ്ങിൽ, പൊന്നച്ചൻ ചാക്കോ നന്ദിയും അറിയിച്ചു. തനിക്കു നൽകിയ നിസ്സീമമായ പിന്തുണയ്ക്ക് ഹൃദയത്തിന്റെ ഭാഷയിൽ സ്റ്റാൻലി കളത്തിൽ റീജിയനോടുള്ള കടപ്പാടും കൈമാറി.
കൊച്ചിൻ ഷാജി