ന്യൂ യോർക്ക് : അമേരിക്കയിൽ മലയാളി സമൂഹത്തിനും ഉപരി ഇന്ത്യൻ അമേരിക്കൻ സാമൂഹ്യ മണ്ഡലങ്ങളിൽ നിറ സാന്നിധ്യങ്ങളായ മൂന്നു നേതാക്കന്മാരായിരിക്കും ഇനി അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഔദ്യോഗിക വക്താക്കൾ. ഇവരെ നാമനിർദ്ദേശം ചെയ്തവിവരം ഫൊക്കാന പ്രസിഡന്റ് ശ്രി മാധവൻ നായരാണ് അറിയിച്ചത് .

ഇനിമേൽ ഫൊക്കാനയുടെ ഔഗ്യോഗികമായ എല്ലാ അറിയിപ്പുകളും മാധ്യമ കുറിപ്പുകളും, കൊറോണ ഭീതിയിലാണ്ട പ്രവാസിമലയാളികൾക്കു ഉപകാരപ്രദമായ പരിപാടികളും നിർദ്ദേശങ്ങളും അതോടൊപ്പം ജൂലൈ മാസത്തിൽ അറ്റ്ലാന്റിക് സിറ്റിയിൽ നടക്കുന്ന ഫൊക്കാന കൺവെൻഷെൻറെ പബ്ലിക് റിലേഷൻസ് പ്രവർത്തനങ്ങളുടെ നിർവഹണവും ജി കെ പിള്ളയുടെ നേതൃത്വത്തിലുള്ള ഈ കമ്മിറ്റിയായിരിക്കും നടപ്പിലാ ക്കുക.

ഹൂസ്റ്റണിലെ അറിയപ്പെടുന്ന ബിസിനെസ്സ് കാരനും ചാർട്ടേഡ് അകൗണ്ടൻറ്റുമാണ് ഫൊക്കാനയുടെ മുൻ പ്രസിഡന്റായ ജി കെ. ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻറെയും കേരളാ ഹിന്ദു സൊസൈറ്റി യുടെയും പ്രസിഡണ്ട് സ്ഥാനം അലങ്കരിച്ചിട്ടുള്ള ജി കെ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലത്തിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ്.

ഫൊക്കാനയുടെ മുൻ പ്രസിഡന്റ്, ട്രസ്‌റ്റി ചെയർമാൻ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ശ്രി പോൾ കറുകപ്പള്ളി ന്യൂയോർക് മലയാളി സമൂഹത്തിലെ നിറ സാന്നിധ്യമാണ്. ന്യൂയോർക് മലയാളി അസോസിയേഷെന്റെ പ്രസിഡന്റ് പദം പല തവണ അലങ്കരിച്ചിട്ടുള്ള പോൾ മാധ്യമ പ്രവർത്തന രംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട് .

ഫൊക്കാനയുടെ മുൻ സെക്രട്ടറി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എന്നീനിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ശ്രി ഫിലിപ്പോസ് ഫിലിപ്പ് കൊല്ലം ടി കെ എം എൻജിനിയറിങ് കോളേജ് യൂണിയൻ ചെയർമാൻ, മലങ്കര സഭ മാനേജിങ് കമ്മറ്റിയംഗം, കേരളാ എഞ്ചിനീയറിംഗ് ഗ്രാഡുവേറ്റ് അസോസിയേഷൻ ചെയർമാൻ, ഹഡ്സൺ വാലി മലയാളി അസോസിയേഷൻ പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ഫൊക്കാനയുടെ ട്രസ്റ്റി ബോർഡ് വൈസ് ചെയര്മാന് , നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന കൌൺസിൽ അംഗം, റോക്‌ലാന്റ് കൗണ്ടി റിപ്പബ്ലിക്കൻ പാർട്ടി കമ്മറ്റി അംഗം എന്നീ ചുമതലകളിൽ പ്രവർത്തിക്കുന്നു.

അനിൽ ആറന്മുള

By admin

Leave a Reply

Your email address will not be published. Required fields are marked *