ഹൂസ്റ്റൺ: സെൻ്റ്. പീറ്റേർസ് & സെൻ്റ്. പോൾസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന “രാഗവിസ്മയ 2020” എന്ന ക്രിസ്തീയ ശാസ്ത്രീയ സംഗീത പരിപാടിയുടെ കിക്ക് ഓഫ് മാർച്ച് 1 ന് ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കു ശേഷം സെൻ്റ്. പീറ്റേർസ് & സെൻ്റ്. പോൾസ് ദേവാലയത്തിൽ വച്ച് നടത്തി. .
ഗ്രാൻഡ് സ്പോൺസർ കൂടിയായ വി.വി.ബാബുക്കുട്ടി സിപിഎ കിക്ക് ഓഫ് ഉത്ഘാടനം ചെയ്തു.
കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ സുറിയാനി ഭാഷയും, ആരാധനാ സംഗീതവും അദ്ധ്യാപനം നടത്തുന്നതും ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്ക് മുൻ ഡയറക്ടറും, റഷ്യൻ സംഗീതത്തിൽ ഉപരിപഠനവും നടത്തിയ റവ. ഫാ. ഡോ. എം. പി. ജോർജ്ജും സംഘവുമാണ് പരിപാടി അവതരിപ്പിക്കുന്നത്. ഏഴ് വാദ്യോപകരണങ്ങളുടെ അകമ്പടിയിൽ മൂന്ന് പ്രശസ്ത ഗായകർ ഉൾപ്പെടുന്ന പ്രസ്തുത പരിപാടിയിൽ ഹൂസ്റ്റണിലെ പ്രശസ്ത ഡാൻസ് സ്കൂളുകൾ അവതരിപ്പിക്കുന്ന ശാസ്ത്രീയ സംഗീത നൃത്ത പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
കേരളത്തിലും, ഗൾഫ് നാടുകളിലും യൂറോപ്പിലും അമേരിക്കയുടെ വിവിധ ഭാഗങ്ങളിലും ഈ സംഘം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
2020 ഏപ്രിൽ 24ന് വെള്ളിയാഴ്ച വൈകിട്ട് 6.30ന് ഹൂസ്റ്റൺ സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ ആഡിറ്റോറിയത്തിൽ ( 2411, 5th St., Stafford TX) വച്ച് നടത്തപെടുന്ന പുതുമ നിറഞ്ഞ ഈ ക്രിസ്തീയ ശാസ്ത്രീയ സംഗീത പരിപാടിയിലേക്ക് ഏവരെയും സഹർഷം ക്ഷണിക്കുന്നുവെന്നും
കുറഞ്ഞ നിരക്കിലുള്ള പ്രവേശന ടിക്കറ്റിലൂടെ ഏവരും ഈ സംഗീത നിശ ആസ്വദിക്കണമെന്നും പ്രസ്തുത പരിപാടിയുടെ ഭാരവാഹികൾ അറിയിക്കുന്നു.
ജോർജ്ജ് പറമ്പിൽ ന്യൂയോർക്ക്, കെ. ഓ. മാത്യു അബുദാബി, ഏബ്രഹാം ഈപ്പൻ, ബിന്നി ഉണ്ണൂണ്ണി എന്നിവർ ആശംസകൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്-
ഫാ. ഐസക്ക് ബി. പ്രകാശ് (വികാരി),
രാജു സ്കറിയാ (ട്രസ്റ്റി) 832 296 9294,
ഷിജിൻ തോമസ് (സെക്രട്ടറി) 409 354 1338
ജീമോൻ റാന്നി