ഹൂസ്റ്റൺ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അനുഭാവികളായ ഹൂസ്റ്റണിലെ കോൺഗ്രസ് പ്രവർത്തകരുടെ ഒരു പ്രത്യേക സമ്മേളനം മാർച്ച് 8 നു ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സ്റ്റാഫ്‌ഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ വച്ച് ( 209 FM 1092, Stafford) കൂടുന്നതാണ്.

ഹൂസ്റ്റണിലെ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സംഘടനാ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനുമുള്ള ചർച്ചയും ഇന്ത്യയിലെ ആനുകാലിക രാഷ്ട്രീയ സാഹചര്യങ്ങളും പ്രവർത്തക യോഗത്തിൽ ചർച്ച ചെയ്യപ്പെടും. ഹൂസ്റ്റണിലെ എല്ലാ കോൺഗ്രസ് പ്രവർത്തകരെയും ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നു സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ;
ജോസഫ് എബ്രഹാം – 713 582 9517
ബേബി മണക്കുന്നേൽ – 713 291 9721

ജീമോൻ റാന്നി

By admin

Leave a Reply

Your email address will not be published. Required fields are marked *