ഡാളസ് :അമേരിക്കൻ മലയാളസാഹിത്യത്തിനു ഊടും പാവുമേകിയ പ്രശസ്ത സാഹിത്യകാരൻ എബ്രഹാം തെക്കേമുറിയുടെ അമേരിക്കൻ ജീവിതത്തിന്റ നാല്പതു വർഷങ്ങൾ .
അദ്ദേഹത്തിറെ ആദ്യനോവൽ “പറുദീസയിലെ യാത്രക്കാർ “രജതജൂബിലി ആഘോഷിക്കുന്നു .ഇന്ത്യ പ്രസ് ഓഫ് നോർത്ത് ടെക്സസാണ് (IPCNA,Dallas Chapter) ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതു.ഗാർലണ്ടിലുള്ള ഇന്ത്യാ ഗാർഡൻസ് റെസ്റ്റോറന്റിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡണ്ട് സണ്ണി മാളിയേക്കലിന്റെ അധ്യക്ഷതയിൽ മാർച്ച് 8 ഞായറാഴ്ച വൈകീട്ട് അഞ്ചു മണിക്ക് ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിലാണ് പരിപാടികൾ .
എബ്രഹാം തെക്കേമുറി അമേരിക്കയിലെ ആദ്യകാല പത്രപ്രവർത്തകൻ, സംഘടനകളുടെ സംഘാടകരിൽ പ്രഥമസ്ഥാനംകൂടാതെ സാഹിത്യ പ്രവർത്തനങ്ങളിൽ പ്രസ്ഥാനങ്ങൾ പടുത്തുയർത്തുന്നതിൽ മുൻകൈ.ആദ്യ കാല പ്രസിദ്ധീകരണങ്ങളായ ഉപാസന(81),ആരാധന -84
ആദ്യനോവൽ പറുദീസയിലെ യാത്രക്കാർ.
സാമുദായിക തലങ്ങളിൽ മുൻപന്തിയിൽ. 92 ഇടവക വൈസ് പ്രസിഡന്റ്.ലുണാപ്പള്ളി പ്രാരംഭപ്രവർത്തനങ്ങൾക്കു നേതൃത്വം.
83 കൈരളി എഡിറ്റർ.കേരള അസോസിയേഷൻ വളർച്ചയിൽ മുഖ്യ പ്രവർത്തകൻ. ഫൊക്കാന, വേൾഡ് മലയാളി, ഫോമാ ആരംഭകാല പങ്കാളിത്തം.
കേരള ലിറ്റററി സൊസൈറ്റി ഡള്ളസിന്റെ സ്ഥാപകമാരിൽ പ്രധാനി..ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന )യുടെ സഹചാരിയും സ്ഥാപകനേതാവും.
അമേരിക്കയിൽ മലയാള അക്ഷരം ആദ്യമായ് ടൈപ്പ്റൈറ്ററിലൂടെ പ്രദർശിപ്പിച്ച വ്യക്തി. മലയാളി കുടിയേറ്റത്തിന്റെ കഥാകാരൻ. സമൂഹത്തിന്റെ സാംസ്കാരിക പ്രവർത്തനങ്ങളിൽ വ്യാപൃതനായി ജീവിതസമയം ചിലവിട്ട, പ്രവാസത്തിലെ മലയാളത്തിന്റെ പെരുംതച്ചൻ.
അമേരിക്കൻ മലയാളകുടിയേറ്റത്തിന്റെ കഥാകാരൻ,നാലു പതിറ്റാണ്ടിന്റെ കഥ പറയുന്നു.പറുദീസയിലെ യാത്രക്കാർ, ഗ്രീൻകാർഡ്, സ്വർണ്ണക്കുരിശ്, എന്നീ നോവലുകളും ശൂന്യമാക്കുന്ന മ്ലേച്ഛത, സ്വർഗത്തിലേക്കുള്ള വഴിയോരകാഴ്ചകൾ എന്നിവയാണ്എബ്രഹാം തെക്കേമുറിയുടെ പ്രധാന കൃതികൾ.
ഐ പി സി ഓഫ് നോർത്ത് ടെക്സാസ് സ്ഥാപക പ്രസിഡന്റ് കൂടിയായ എബ്രഹാം തെക്കേമുറിയുടെ ആദരിക്കൽ ചടങ്ങുകൾ വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായി ഐ പി സി ഓഫ് നോർത്ത് ടെക്സാസ് ജനറൽ സെക്രട്ടറി പി പി ചെറിയാൻ അറിയിച്ചു.
പി പി ചെറിയാൻ