ഹൂസ്റ്റൺ : ആറു മുതൽ പതിനാറു വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കുവേണ്ടി ഹൂസ്റ്റണിലെ സ്റ്റാഫ്‌ഫോർഡിലുള്ള മീഡിയ ഹൗസിൽ ഇൻഡോ അമേരിക്കൻ ബിസിനസ് ഫോറത്തിൻറെ ആഭിമുഖ്യത്തിൽ ആറു മാസമായി നടന്നുവന്ന മലയാളം ക്ലാസ്സിന്റെ ഗ്രാഡുവേഷൻ പ്രൗഢ ഗംഭീരമായി നടന്നു.

ഫെബ്രുവരി 9 നു ഞായറാഴ്ച മീഡിയ ഹൗസിൽ നടന്ന ചടങ്ങിൽ ഇൻഡോ അമേരിക്കൻ ഫോറം വൈസ് ചെയർമാൻ ഈശോ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. 14 വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കി.

അദ്ധ്യാപകരായ റവ. ഡോ. തോമസ് അമ്പലവേലിൽ, റവ. ഡോ. റോയ് വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു. നോവലിസ്റ്റ് മാത്യു നെല്ലിക്കുന്നേൽ, ബിസ്സിനസ് ഫോറം ചെയർമാൻ തോമസ് വർക്കി, ട്രഷറർ ജോസഫ് കെന്നഡി എന്നിവർ ആശംസകൾ നേർന്നു.

പ്രൊഫ്. ജോയ് പല്ലാട്ടുമഠം (ഡാളസ്) പ്രൊഫ.ഡോ.സി. ദീപാ തൂമ്പിൽ എന്നിവർ തയ്യാറാക്കിയ ശ്രേഷ്ഠമലയാളം സമഗ്ര ഭാഷാപഠന സഹായി ഒന്നാം ഭാഗമായിരുന്നു പഠന ഭാഗം.

യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് ഓസ്റ്റിൻ മലയാളം ഡിപ്പാർട്ടമെന്റ് അദ്ധ്യാപിക ദർശന മനയത്താണ് ക്ലാസ് കഴിഞ്ഞ വര്ഷം ഓഗസ്റ്റിൽ ഉത്‌ഘാടനം ചെയ്തത്.

ക്രിസ്റ്റഫർ മാത്യു, റോബർട്ട് മാത്യു, ക്രിസ്റ്റീൻ റെജി, ക്രിസ് റെജി , കരോൾ റെജി, ക്രിസ്ടി റെജി, തോമസ് ജോസഫ്, ഡാനിയേൽ കുര്യൻ, ഏഞ്ചൽ മാത്യു, അബിഗെയ്ൽ മാത്യു, എഡ്വിൻ ബോബിൻ, ആൻ മറീയ ബോബിൻ, ഷെയിൻ ജോജി, സ്റ്റീവ് ജോജി എന്നീ കുട്ടികളാണ് വിജയികൾ.

രണ്ടാം ഭാഗം ക്ലാസുകൾ ഫെബ്രുവരി പതിനാറ് ഞായർ മൂന്നു മണിക്ക് ആരംഭിക്കും. ആറു മാസത്തേക്ക് ഞായർ മൂന്ന് മുതൽ അഞ്ചു വരെ മീഡിയ ഹൗസിൽ ( 445, FM 1092 (Murphy Road), Suite 500 D, Stafford, Texas, 77477) ക്ലാസുകൾ ഉണ്ടായിരിക്കും.

പഠിക്കുവാനും പഠിപ്പിക്കുവാനും താല്പര്യമുള്ളവർ ഈശോ ജേക്കബിനെ സമീപിക്കുക. 832-771-7646.

By admin

Leave a Reply

Your email address will not be published. Required fields are marked *