സുരേഷ് ഗോപിയെ നായകനാക്കി നിഥിന് രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കാവലിന്റെ ഷൂട്ടിങ് കട്ടപ്പനയില്‍ ആരംഭിച്ചു. സായ ഡേവിഡ് നായികയാവുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, മുത്തുമണി, ശങ്കര്‍ രാമകൃഷ്ണന്, ഐ.എം. വിജയന്, അരിസ്റ്റോ സുരേഷ്, പത്മരാജ് രതീഷ്, സാബുമോന്, സന്തോഷ് കീഴാറ്റൂര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്യാമറ നിഖില്‍ എസ്. പ്രവീണ്‍, എഡിറ്റര്‍ മന്‍സൂര്‍ മുത്തൂട്ടി, സംഗീതം രഞ്ജിന് രാജ്.