കേംബ്രിഡ്ജ്: മാസച്യുസിറ്റ്‌സ് സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ഒരു സിറ്റിയുടെ മേയര്‍ സ്ഥാനത്തേക്ക് മുസ്‌ലിം വനിതാ തിരഞ്ഞെടുക്കപ്പെട്ടു.

സംബുള്‍ സിദ്ധിഖിയാണ് (31) കേംബ്രിഡ്ജ് സിറ്റിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടു തവണ സിറ്റി കൗണ്‍സില്‍ അംഗമായിരുന്നു. 2017 ലായിരുന്നു ആദ്യമായി കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുത്തത്.

സിറ്റി കൗണ്‍സില്‍ അധ്യക്ഷയായും സ്കൂള്‍ കമ്മിറ്റി അധ്യക്ഷയായും സിദ്ധിഖി ചുമതലകള്‍ വഹിക്കും.

അടുത്ത രണ്ടു വര്‍ഷം സിറ്റിയിലെ ജനങ്ങള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതെന്തോ അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുക എന്ന് മേയറായി സത്യ പ്രതിജ്ഞ ചെയ്തശേഷം സംബുള്‍ അറിയിച്ചു. ജനുവരി ആറിനായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.

സംസ്ഥാനത്തെ ആദ്യ മുസ്ലീം വനിതാ മേയറായി തിരഞ്ഞെടുക്കപ്പെട്ടതില്‍ പ്രചരണത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്ന ഷോണ്‍ കെന്നഡി ആഹ്ലാദം പങ്കുവച്ചു. ഹെല്‍ത്ത് കെയര്‍, ഹൗസിങ് എജ്യുക്കേഷന്‍, ക്രിമിനല്‍ ആന്‍ഡ് ലീഗല്‍ സിസ്റ്റം എന്നിവ കുറ്റമറ്റതാക്കുന്നതിന് പുതിയ മേയര്‍ക്കു കഴിയുമെന്ന് ജെറ്റ് പാക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൊഹമ്മദ് മിസ്സോറി പ്രത്യാശ പ്രകടിപ്പിച്ചു.

രണ്ടു വയസ്സുള്ളപ്പോള്‍ പാക്കിസ്ഥാനില്‍ നിന്നും മാതാപിതാക്കളോടൊപ്പമാണ് സംബുള്‍ അമേരിക്കയില്‍ എത്തിയത്. ബ്രൗണ്‍ യൂണിവേഴ്‌സിറ്റി, നോര്‍ത്ത് വെസ്‌റ്റേണ്‍ പ്രിട്ട്‌സ്ക്കര്‍ ലൊ സ്ക്കൂള്‍ എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *