നോര്‍ത്ത് കാരലൈന: ഇരട്ട കൊലപാതക കേസില്‍ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി, തിരികെ വരുന്നതിനിടയില്‍ പൊലീസുകാരുടെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ട പതിമൂന്നുകാരനായ ജെറിക്കൊയെ മാതാവ് പോലീസില്‍ ഏല്‍പിച്ചു. കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് പൊലീസ് 15,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ചയായിരുന്നു കാലില്‍ ചങ്ങലയിട്ടിരുന്ന ജെറിക്കൊ റോബ്‌സണ്‍ കൗണ്ടി കോര്‍ട്ടില്‍ നിന്നും പുറത്തുകടക്കുന്നതിനിടെ രക്ഷപ്പെട്ടത്.

ഒക്ടോബര്‍ 14 ന് ഫ്രാങ്ക് തോമസ് (34) ആഡം തോമസ് (33) എന്നിവര്‍ മരിച്ച കേസിലായിരുന്നു ജെറിക്കൊയെ അറസ്റ്റു ചെയ്തു കൊലപാതകത്തിന് കേസെടുത്തത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ചിത്രം പരസ്യപ്പെടുത്തുന്നതിന് വിലക്കുണ്ടെങ്കിലും ജെറിക്കൊ അപകടകാരിയെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നു കുട്ടിയുടെ ചിത്രം പൊലീസ് പരസ്യപ്പെടുത്തുകയും പിടികൂടാന്‍ പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

നവംബര്‍ 5 ചൊവ്വാഴ്ച മുതല്‍ പൊലീസിന് തലവേദന സൃഷ്ടിച്ച ജെറിക്കൊ സ്വന്തം വീട്ടില്‍ എങ്ങനെ എത്തിയെന്നറിയില്ല. ബുധനാഴ്ച ജെറിക്കൊയെ ജുവനൈല്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ അടച്ചു.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *