ഇന്ത്യാന: വീട്ടില്‍ വളര്‍ത്തിയിരുന്ന പെരുമ്പാമ്പുകളില്‍ ഒന്നു കഴുത്തില്‍ ചുറ്റിയതിനെ തുടര്‍ന്ന് 36 വയസ്സുള്ള ലോറ ഹേഴ്‌സറ്റ് കൊല്ലപ്പെട്ടു.

ഓക്‌സ്‌ഫോര്‍ഡിലുള്ള ഇവരുടെ വസതിയില്‍ നിന്ന് 20 പെരുമ്പാമ്പുകള്‍ ഉള്‍പ്പെടെ 140 പാമ്പുകളെ പിടികൂടിയതായി ഇന്ത്യാന സ്‌റ്റേറ്റ് പൊലീസ് സെര്‍ജന്റ് കിം റൈലി പറഞ്ഞു.

വീടിനടുത്തുള്ള താമസക്കാരിയാണ് ലോറ അബോധാവസ്ഥയില്‍ കിടക്കുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിലറിയിച്ചു. അവര്‍ എത്തി പരിശോധിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നവംബര്‍ 1ന് ഓട്ടോപ്‌സി റിസല്‍ട്ട് ലഭിച്ചതിനു ശേഷമേ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു.

വീട്ടില്‍ വളര്‍ത്തുന്ന പെരുമ്പാമ്പുകളുടെ ആക്രമണത്തില്‍ അമേരിക്കയില്‍ 1978 2009 കാലഘട്ടത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നു സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു.

പുറമെ ശാന്തമായി തോന്നാമെങ്കിലും അപ്രതീക്ഷിതമായി ഇവ പ്രകോപിതമാകാന്‍ സാധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ടര്‍ പറയുന്നു. 350 പൗണ്ട് തൂക്കവും 20 അടി നീളവുമുള്ള പെരുമ്പാമ്പുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *