ന്യൂജേഴ്‌സി : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് അംഗങ്ങള്‍ “പരിസ്ഥിതിക്കായി ഒരു ചെടി” എന്ന ആശയത്തില്‍ ചെടി നട്ടു കൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു.

ണങഇ ന്യൂജേഴ്‌സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോ ഗോപിനാഥന്‍ നായര്‍ , പ്രസിഡന്റ് ജിനേഷ് തമ്പി , സെക്രട്ടറി ഡോ ഷൈനി രാജു, ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ തങ്കമണി അരവിന്ദന്‍ , അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍ എന്നിവര്‍ നേതൃത്വം കൊടുത്ത പരിസ്ഥിതി ദിനാചരണത്തില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് അംഗങ്ങള്‍ പരിസ്ഥിതിക്കായുള്ള സംരക്ഷണത്തില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ചെടി നട്ടു കൊണ്ട് പങ്കുചേര്‍ന്നു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ എ വി അനൂപ്, പ്രസിഡന്റ് ജോണി കുരുവിള എന്നിവരുള്‍പ്പെടുന്ന ഡബ്ല്യു.എം.സി ഗ്ലോബല്‍ നേതൃത്വം ലോകമെമ്പാടുമുള്ള എല്ലാ ഡബ്ല്യു.എം.സി റീജിയന്‍ , പ്രൊവിന്‍സുകളിലും പരിസ്ഥിതി ദിനാചരണത്തിനു ആഹ്വാനം ചെയ്തിരുന്നു.

പരിസ്ഥിതി സംരക്ഷണത്തിനായുള്ള ബോധവല്‍ക്കരത്തിനായി ലക്ഷ്യമിട്ടു കൊണ്ട് ഐക്യരാഷ്ര സഭ 1974 ഇല്‍ തുടക്കം കുറിച്ച ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും നൂറിലേറെ രാജ്യങ്ങളില്‍ സമഗ്രമായ പരിസ്ഥിതി ദിനാഘോഷ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നുണ്ട്.

വിവിധയിനം സസ്യാദികള്‍ നട്ടു കൊണ്ട് ഡബ്ല്യു.എം.സി ന്യൂജേഴ്‌സി പ്രൊവിന്‍സ് അംഗങ്ങള്‍ , ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗവാക്കായതില്‍ ഡബ്ല്യു.എം.സി അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ പി സി മാത്യു , പ്രസിഡന്റ് ജെയിംസ് കൂടല്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *