ഫ്‌ളോറിഡ: ഫ്‌ലോറിഡ സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച രോഗികളുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. ജൂണ്‍ 22 തിങ്കളാഴ്ച ആരോഗ്യവകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടനുസരിച്ചു സംസ്ഥാനത്ത് ഇതുവരെ 100,217 പേര്‍ക്ക് രോഗംബാധിക്കുകയും, 3173 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

ഒരുലക്ഷം കോവിഡ് 19 കേസുകള്‍ കവിയുന്ന ഏഴാമത്തെ സംസ്ഥാനമാണ് ഫ്‌ലോറിഡ. ന്യൂയോര്‍ക്ക്, കലിഫോര്‍ണിയ, ന്യുജഴ്‌സി, ഇല്ലിനോയ്, ടെക്‌സസ്, മാസച്യുസെറ്റ്‌സ് എന്നിവയാണ് മറ്റു ആറു സംസ്ഥാനങ്ങള്‍.

അടുത്ത ആഴ്ചകളായാണ് ഫ്‌ലോറിഡായില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചത്. ജൂണ്‍ 21 ശനിയാഴ്ച 4049 കേസ്സുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ഫ്‌ലോറിഡാ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് അറിയിച്ചു. മാര്‍ച്ച്, ഏപ്രില്‍ മാസം രോഗപരിശോധന കുറവായിരുന്നുവെന്നും എന്നാല്‍ പരിശോധന വര്‍ധിപ്പിച്ചതാണ് രോഗികളെ കൂടുതല്‍ കണ്ടെത്തുവാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

യാതൊരു രോഗലക്ഷണവും ഇല്ലാത്ത ചെറുപ്പക്കാരിലാണ് പരിശോധനാ ഫലം പോസിറ്റീവായത്, ഇത് ഉല്‍കണ്ഠ ഉളവാക്കുന്നു. 20–30 വയസ്സിന് ഇടയിലുള്ളവരില്‍ രോഗം കൂടുന്നുണ്ട്. ശനിയാഴ്ച ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് സാമൂഹിക അകലം പാലിക്കുന്നതിനെ കുറിച്ചും മാസ്ക്ക് ധരിക്കുന്നതിനെ കുറിച്ചും ശക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *