ന്യൂയോര്‍ക്ക്: മലയാളികള്‍ അടക്കം ധാരാളം ഇന്ത്യക്കാര്‍ വസിക്കുന്ന ഒസ്‌വേഗോ- അറോറ പ്രദേശങ്ങളില്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ ഐക്യവും ആത്മവിശ്വാസവും പകരുന്ന ഒസ്‌വേഗോ പോലീസിനു ഫോമാ സെന്‍ട്രല്‍ റീജിയന്‍ ടാസ്ക് ഫോഴ്‌സ് അപ്രീസിയേഷന്‍ ലഞ്ച് നല്‍കി അഭിനന്ദിച്ചു.

പോലീസ് ചീഫ് ജെഫ്രി ബെര്‍ഗ്‌നര്‍, ഡപ്യൂട്ടി ചീഫ് കെവിന്‍ നോര്‍വുഡ്, കമാന്‍ഡല്‍ ജേസണ്‍ ബാസ്റ്റിന്‍, ഒസ്‌വേഗോ ട്രസ്റ്റി മെമ്പര്‍ സോള്ളിന്‍ജര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഫോമ സെന്‍ട്രല്‍ റീജിയന്‍ ടാക്‌സ് ഫോഴ്‌സ് കോര്‍ഡിനേറ്റര്‍ സുബാഷ് ജോര്‍ജിന്റേയും, റീജണല്‍ വൈസ് പ്രസിഡന്റ് ബിജി ഇടാട്ടിന്റേയും നേതൃത്വത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍, കേരളാ അസോസിയേഷന്‍ യൂത്ത് ചെയര്‍മാന്‍ ഫിലിപ്പ് നങ്ങിച്ചവീട്ടില്‍, ചിക്കാഗോ മലയാളി അസോസിയേഷന്‍ യൂത്ത് റെപ്രസന്റേറ്റീവ് കാല്‍വിന്‍ കവലയ്ക്കല്‍ എന്നിവരും പങ്കെടുത്തു.

ഫോമ സെന്‍ട്രല്‍ റീജിയന്‍ ടാസ്ക് ഫോഴ്‌സിന്റെ പ്രഥമ പരിപാടിയായ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അമിത് കുമാര്‍, എയര്‍ ലിമിറ്റഡ് മാനേജര്‍ മാലിനി വൈദ്യനാഥന്‍ എന്നിവരുമായി പ്രവാസികള്‍ നടത്തിയ ഇമിഗ്രേഷന്‍, വിസ, യാത്രാപ്രശ്‌നങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചോദ്യോത്തര വെബിനറില്‍ നിരവധി പേര്‍ പങ്കെടുത്തിരുന്നു.

ജോയിച്ചന്‍ പുതുക്കുളം

By admin

Leave a Reply

Your email address will not be published. Required fields are marked *