ഹ്യുസ്റ്റൺ: ഇന്റർ നാഷണൽ പ്രയർ ലൈനിന്റെ നേതൃത്വത്തിൽ മാർച്ച് 17 ചൊവ്വാഴ്ച്ച വൈകിട്ട് ന്യുയോർക്ക് സമയം 9 മണിക്ക് നടത്തപ്പെടുന്ന ഓൺലൈൻ ധ്യാന ശുശ്രുഷയിൽ പ്രൊഫ.ഡോ.ജോഷി ജേക്കബ് മുഖ്യ പ്രഭാഷണം നടത്തുന്നു.

ലോക പ്രസിദ്ധമായ എമോറി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ മൈക്രോബയോളജി ആൻഡ് ഇമ്മ്യൂണോളജി വിഭാഗം പ്രൊഫസറും, ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ഇന്ന് പടർന്ന് പിടിച്ചിരിക്കുന്ന കോവിഡ് 19 എന്ന വൈറസിന് പ്രതിവിധി കണ്ടുപിടിച്ചുകൊണ്ടിരിക്കുന്ന റിസേർച്ച് ടീമായ നാഷണൽ നെറ്റ്‌വർക്ക് ഓഫ് വാക്സിൻ ട്രീറ്റ്മെന്റ് ഇവാല്യൂവേഷൻ യുണിറ്റിലെ (VTEUs) അംഗവും ആണ് മാവേലിക്കര സ്വദേശിയായ പ്രൊഫ.ഡോ.ജോഷി ജേക്കബ്.

മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ജൂലൈ മാസം അറ്റ്‌ലാന്റയിൽ വെച്ച് നടത്തപ്പെടുന്ന ഗ്ലോബൽ മാർത്തോമ്മ സംഗമത്തിന്റെ ജനറൽ കൺവീനറും ആയ ഡോ.ജോഷി അനേക റിസേർച്ച്പരമായ പബ്ലിക്കേഷൻസ് പ്രസിദ്ധികരിച്ചിച്ചുണ്ട്.

സഭാ വ്യത്യാസം ഇല്ലാതെ ഏവർക്കും അല്പസമയം പ്രാർത്ഥിക്കുവാനും, ധ്യാനിക്കുവാനും വേണ്ടിയാണ് മാസത്തിന്റെ എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് ഇന്റർ നാഷണൽ പ്രയർ ലൈനിന്റെ നേതൃത്വത്തിൽ ഇപ്രകാരം ഓൺലൈൻ ശുശ്രുഷ ക്രമീകരിച്ചിരിക്കുന്നത്. വിവിധ സഭകളിലെ ബിഷപ്പുമാർ, വൈദീകർ, അത്മായ നേതാക്കൾ എന്നിവരാണ് ഓരോതവണയും വചനദൂത് നൽകുന്നത്.

മാർച്ച് 17 ചൊവ്വാഴ്ച്ച വൈകിട്ട് നടത്തപ്പെടുന്ന ഈ ശുശ്രുഷയിൽ കോറോണ വൈറസിനെപ്പറ്റിയും ഡോ.ജോഷി പ്രഭാഷണം നടത്തുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു. 1- 712 – 770 – 4821 Access Code 530464# എന്ന ഫോൺ നമ്പറിൽ ഏവർക്കും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:
ടി.എ മാത്യു (ഹ്യുസ്റ്റൺ) 713 436 2207
സി.വി.സാമുവേൽ (ഡിട്രോയിറ്റ്‌) 586 216 0602

ഷാജി രാമപുരം

By admin

Leave a Reply

Your email address will not be published. Required fields are marked *