ഒക്ലഹോമ സിറ്റി: പിതാവിനെ കൊലപ്പെടുത്തിയശേഷം മൃതശരീരം ടൂള്‍ ബോക്‌സില്‍ ഒളിപ്പിച്ച മകന്‍ അറസ്റ്റില്‍. ഒക്ലഹോമ സിറ്റിയിലാണ് സംഭവം. സെപ്റ്റംബര്‍ 16-നു പോലീസിന് ലഭിച്ച ഒരു സന്ദേശത്തെ തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയിലാണു വീടിനു വെളിയില്‍ ടൂള്‍ ബോക്‌സില്‍ മൃതദേഹം അടക്കം ചെയ്തതായി കണ്ടെത്തിയത്. മകളാണ് പിതാവിനെ കാണാനില്ല എന്ന വിവരം പോലീസിനെ അറിയിച്ചത്.
71 വയസുള്ള എസ്റ്റിബാന്‍ ടാപ്പിയയാണ് കൊല്ലപ്പെട്ടത്. ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു ശരീരം. ഇതുമായി ബന്ധപ്പെട്ടുമകന്‍ ഫ്രാന്‍സിസ്‌ക്കൊ ടാപിയായെ (31) പോലീസ് അറസ്റ്റ് ചെയ്തു. പിതാവുമായി കലഹിച്ചു, വകവരുത്തുകയായിരുന്നുവെന്ന് മകന്‍ പൊലീസിനെ അറിയിച്ചു. ഫ്രാന്‍സിസ്‌ക്കൊയ്‌ക്കെതിരെ ഫസ്റ്റ് ഡിഗ്രി മര്‍ഡറിന് കേസെടുത്തിട്ടുണ്ട്. ഒക്ലഹോമ സിറ്റി സൗത്ത് വെസ്റ്റ് പെന്‍സില്‍വാനിയ അവന്യുവിലാണ് സംഭവം നടന്നത്. പ്രതിയെ ഒക്ലഹോമ കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റി.
പിതാവിനെ കൂട്ടികൊണ്ടു പോകുവാന്‍ വീട്ടിലേക്ക് വിളിച്ചിട്ടു കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് മകള്‍ പോലീസിനെ വിളിച്ചത്.