പാറ്റേഴ്‌സണ്‍ (ന്യൂജേഴ്‌സി): ഇടവക മധ്യസ്ഥനായ വി. ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ പാറ്റേഴ്‌സണ്‍ സെ. ജോര്‍ജ് സീറോമലബാര്‍ കത്തോലിക്കാദേവാലയത്തില്‍ ഏപ്രില്‍ 17 മുതല്‍ 27 വരെ ഭക്തിപൂര്‍വം ആഘോഷിക്കുന്നു. ഏപ്രില്‍ 17 വെള്ളിയാഴ്ച്ച വൈകുന്നേരം തിരുനാള്‍ക്കൊടി ഉയരുന്നതോടെ 10 ദിവസം നീണ്ടുനില്‍ക്കുന്ന പെരുനാളിനു തുടക്കമാകും.
ഏപ്രില്‍ 17 മുതല്‍ 25 ശനിയാഴ്ച്ച വരെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നൊവേനയും, ദിവ്യബലിയും ഉണ്ടാവും. ഇടവകയിലെ സെ. ഫിലിപ്, സെ. സൈമണ്‍ എന്നീ കുടുംബയൂണിറ്റുകളാണു ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റുനടത്തുന്നത്. ഏപ്രില്‍ 24 വെള്ളി, 25 ശനി, 26 ഞായര്‍ എന്നീ മൂന്നുദിവസങ്ങളിലായിരിക്കും പ്രധാന തിരുനാള്‍.
ഏപ്രില്‍ 24 വെള്ളിയാഴ്ച്ച വിശുദ്ധകുര്‍ബാന, നൊവേന, ലദീഞ്ഞ്
ഏപ്രില്‍ 25 ശനിയാഴ്ച്ച വിശുദ്ധകുര്‍ബാന, നൊവേന, ലദീഞ്ഞ്, വിവിധ കലാപരിപാടികള്‍
പ്രധാന തിരുനാള്‍ ദിനമായ ഏപ്രില്‍ 26 ഞായറാഴ്ച്ച 10 മണിക്ക് ആഘോഷമായ റാസക്കുര്‍ബാന, തിരുനാള്‍ സന്ദേശം, മുത്തുക്കുടകള്‍, ചെണ്ടമേളം, സെ. ജോര്‍ജ് ബാന്‍ഡ് എന്നിവയുടെ അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ചുള്ള പ്രദക്ഷിണം എന്നിവയാണു തിരുനാളിന്റെ മറ്റു ചടങ്ങുകള്‍.
തിരുനാള്‍ ദിവസങ്ങളില്‍ വി. ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം വണങ്ങുന്നതിനും, നേര്‍ച്ചകാഴ്ച്ചകള്‍ സമര്‍പ്പിക്കുന്നതിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. തിരുനാള്‍ക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് വി. ഗീവര്‍ഗീസ് സഹദായോടുള്ള ഭക്തി പ്രകടിപ്പിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും, എല്ലാവിശ്വാസികളെയും ഇടവക വികാരി റവ. ഫാ. തോമസ് മങ്ങാട്ട് മത്തായി, കൈക്കാരന്‍മാരായ ആല്‍ബിന്‍ തോമസ്, ബിജു എട്ടുങ്ങല്‍, കൈക്കാരനും സെ. ഫിലിപ് കുടുംബയൂണിറ്റ് പ്രസിഡന്റുമായ മാത്യു ചെറയില്‍, സെ. സൈമണ്‍ കുടുംബയൂണിറ്റ് പ്രസിഡന്റ് സണ്ണി വടക്കേമുറി എന്നിവര്‍ ഹൃദയപൂര്‍വം ക്ഷണിക്കുന്നു.
തിരുനാള്‍ പ്രമാണിച്ച് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സ്‌നേഹവിരുന്ന് ഉണ്ടാവും.
ബാന്‍ഡ്‌മേളം, ചെണ്ടമേളം, കരിമരുന്നുകലാപ്രകടനം, യുവജനങ്ങള്‍ ഒരുക്കുന്ന പെരുനാള്‍ സ്റ്റാളുകളും വിവിധ ഗെയിമുകളും, കാര്‍ണിവല്‍ എന്നിവ പെരുനാളിന്റെ സവിശേഷതകളാണു.
തിരുനാളിന്റെ വിജയത്തിനായി സെ. ഫിലിപ്, സെ. സൈമണ്‍ കുടുംബയൂണിറ്റ് പ്രസിഡന്റുമാരും, കൈക്കാര•ാരും, പാരീഷ് കൗണ്‍സില്‍ അംഗങ്ങളും, ഭക്തസംഘടനകളും ഉള്‍പ്പെടെയുള്ള കമ്മിറ്റി ഇടവക വികാരിക്കൊപ്പം പ്രവര്‍ത്തിക്കുന്നു.
സെബാസ്റ്റ്യന്‍ ടോം അറിയിച്ചതാണീ വിവരങ്ങള്‍.