ഡെലവെയർ ∙ ഡെലവെയർ ഹിന്ദു ക്ഷേത്രത്തിൽ 25 അടി ഉയരവും, 45 ടൺ ഭാരവുമുള്ള ഹനുമാൻ വിഗ്രഹം സ്ഥാപിച്ചു. അമേരിക്കയിലെ അമ്പലങ്ങളിൽ സ്ഥാപിക്കുന്ന ഏറ്റവും വലിയ വിഗ്രഹമാണിതെന്ന് ഭാരവാഹികൾ അവകാശപ്പെട്ടു.

ഹനുമാൻ പ്രതിഷ്ഠോൽസവത്തോടനുബന്ധിച്ചു പത്തു ദിവസത്തെ ചടങ്ങുകൾക്കുശേഷമാണ് വിഗ്രഹ സ്ഥാപനം ഉണ്ടായത്.

ഒരൊറ്റ ഗ്രെനൈറ്റ് റോക്കിൽ പന്ത്രണ്ട് ആർട്ടിസ്റ്റുകൾ ഒരു വർഷമാണ് ഈ വിഗ്രഹം പൂർത്തീകരിക്കുവാൻ എടുത്ത സമയം. 100,000 ഡോളറാണ് ചിലവഴിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു. തെലുങ്കാന വാറങ്കലിൽ നിന്നും കപ്പൽ മുഖേനെയാണ് ഡെലവെയറിൽ എത്തിച്ചത്.

വിഗ്രഹം സ്ഥാപിക്കുന്ന ചടങ്ങിലും പൂജാ കർമ്മങ്ങളിലും ഭക്തി പുരസരമാണ് ഹനുമാൻ ഭക്തർ പങ്കെടുത്തത്. പ്രതിഷ്ഠാചടങ്ങുകളിൽ സെനറ്റർ ക്രിസ് കൂൺസ്, സെനറ്റർ ലോറ സ്റ്റർജിയൻ, ഡെലവെയർ ലഫ് ഗവർണർ ബെഥനിഹാൾ, സംസ്ഥാന പ്രതിനിധി ക്രിസ്റ്റ ഗ്രിഫിറ്റി തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുത്തു.

പി.പി.ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *