സൗത്ത് ടെക്‌സസ് : സൗത്ത് ടെക്‌സസ് സുള്ളിവാന്‍ സിറ്റി കമ്മീഷനര്‍ ഗബ്രിയേല്‍ സലിനാസ് പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കുടുംബ കലഹം നടക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കമ്മീഷനറുടെ വീട്ടില്‍ എത്തിയത്. വീട്ടിലെത്തിയ പൊലീസ് ഗബ്രിയേലിന്റെ 39 വയസ്സുള്ള ഗേള്‍ ഫ്രണ്ടിനെ ശരീരമാകെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തി. കത്തികൊണ്ടു മുറിവേറ്റു കിടന്നിരുന്ന ഗേള്‍ഫ്രണ്ടിനു സമീപം തലക്ക് പരുക്കേറ്റ നിലയില്‍ നാലു വയസ്സുള്ള മകനേയും കണ്ടെത്തി.

വ്യാഴാഴ്ച നടന്ന സംഭവത്തെ കുറിച്ചു പൊലീസ് ചീഫ് റോബര്‍ട്ട് ഡൊമിംഗസാണ് മാധ്യമങ്ങള്‍ക്ക് വിവരം നല്‍കിയത്.പൊലീസ് എത്തിയതോടെ കമ്മീഷണര്‍ പൊലീസിന് നേരെ നിറയൊഴിച്ചു. പൊലീസ് തിരിച്ചും വെടിയുതിര്‍ത്തു. കീഴടങ്ങുന്നതിന് പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. മണിക്കൂറുകള്‍ കാത്തു നിന്നിട്ടും കമ്മീഷനര്‍ പുറത്തുവരാതിരുന്നതിനെ തുടര്‍ന്ന് വീടിനകത്തേക്ക് റോബോട്ടിനെ അയച്ചു. പരിശോധന നടത്തിയ റോബോട്ട് കമ്മീഷണറെ മരിച്ച നിലയില്‍ ബഡ് റൂമില്‍ കണ്ടെത്തി.

വെടിയേറ്റു മരിച്ച കമ്മിഷണര്‍ കൊല്ലപ്പെട്ടത് പൊലീസിന്റെ വെടിയേറ്റിട്ടാകാമെന്നാണ് പൊലീസ് ചീഫ് പറഞ്ഞത്. സംഭവത്തെക്കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓട്ടോപ്‌സിക്കു ശേഷമേ യഥാര്‍ഥ മരണ കാരണം വ്യക്തമാകൂ എന്നും ചീഫ് കൂട്ടിച്ചേര്‍ത്തു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *