വാഷിങ്ടന്‍ ഡിസി : ഇന്ത്യന്‍ അമേരിക്കന്‍ ജസ്റ്റിസ് ഒഫിഷ്യല്‍ വിജയ ശങ്കറിനെ വാഷിങ്ടന്‍ ഡിസ്ട്രിക്റ്റ് ഓഫ് കൊളംമ്പിയ കോര്‍ട്ട് ഓഫ് അപ്പീല്‍സ് ജഡ്ജിയായി പ്രസിഡന്റ് ട്രംപ് നോമിനേറ്റു ചെയ്തു. ഇതു സംബന്ധിച്ചുള്ള വിജ്ഞാപനം ജൂണ്‍ 25ന് വൈറ്റ് ഹൗസ് പുറത്തുവിട്ടു.ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അപ്പലേറ്റ് സെക്ഷന്‍ ഓഫ് ക്രിമിനല്‍ ഡിവിഷന്‍ ഡെപ്യൂട്ടി ചീഫാണ് ഇപ്പോള്‍ വിജയശങ്കര്‍. രാജ്യ തലസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന കോടതിയിലേക്ക് വിജയ ശങ്കറിന്റെ 15 വര്‍ഷത്തേക്കുള്ള നിയമനം സെനറ്റ് അംഗീകരിക്കേണ്ടതുണ്ട്.

ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ചേരുന്നതിനു മുമ്പു വാഷിങ്ടന്‍ ഡിസിയില്‍ സ്വകാര്യ പ്രാക്ടീസ് നടത്തി വരികയായിരുന്നു വിജയശങ്കര്‍.ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും വെര്‍ജീനിയ യൂണിവേഴ്‌സിറ്റി ലൊ സ്കൂളില്‍ നിന്നും ജെഡിയും(ഖഡഞകട ഉഛഇഠഛഞ) കരസ്ഥമാക്കിയ ശേഷം വെര്‍ജീനിയ ലൊ റിവ്യുവില്‍ നോട്ട്‌സ് എഡിറ്ററായിരുന്നു.

അമേരിക്കന്‍ യൂണിവേഴ്‌സിറ്റി വാഷിംഗ്ടണ്‍ കോളേജ് ഓഫ് ലൊയില്‍ അസോസിയേറ്റ് പ്രൊഫസറായും വിജയ ശങ്കര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

വിശിഷ്ട സേവനത്തിന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌പെഷ്യല്‍ അച്ചീവ്‌മെന്റ് അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ക്ക് വിജയ ശങ്കര്‍ അര്‍ഹനായിട്ടുണ്ട്.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *