വാഷിങ്ടൻ ∙ ഇന്ത്യൻ അമേരിക്കൻ ജർണലിസ്റ്റും, ബ്രോഡ്കാസ്റ്റ് പ്രൊഡ്യൂസറുമായ ചിത്രാ വാധ്വനിയെ വാഷിങ്ടൻ പോസ്റ്റ് ലൈവ് എഡിറ്റോറിയൽ ഡയറക്ടറായി നിയമിച്ചു. അമേരിക്കയിലെ വംശീയത, പൊലീസ് അതിക്രമം എന്നീ വിഷയങ്ങളെകുറിച്ച് പഠനം നടത്തുന്നതിനും, ഇവ ജനജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നു കണ്ടെത്തുന്നതിനു പുറമെ, ലൈവ് പ്രോഗാമിനെ പിന്തുണയ്ക്കുക എന്ന ദൗത്യവും ചിത്രയെ ഏൽപിച്ചിട്ടുണ്ട്.

വാഷിങ്ടൻ പോസ്റ്റ് ലൈവ് മാർച്ചിനുശേഷം 200 ഓളം ലൈവ് പ്രോഗ്രാമുകൾ നിർമിച്ചിട്ടുണ്ട്. പിബിഎസിലെ ‘ചാർളി റോസ് (CHARLY ROSE) എന്ന പരിപാടിയുടെ പ്രൊഡ്യൂസർ എന്ന നിലയിലാണ് ചിത്രാ മാധ്യമ രംഗത്തെ് ശ്രദ്ധേയയായത്.
2008 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സജീവ സാന്നിധ്യമായിരുന്ന ചിത്രാ പല പ്രമുഖരുമായി നടത്തിയ ഇന്റർവ്യു ജനശ്രദ്ധ നേടിയിരുന്നു.

ഹോംഗോങ്ങിലായിരുന്നു ചിത്രയുടെ ജനനം. ഇന്ത്യക്കാരാണ് മാതാപിതാക്കൾ. ഭാവിയുടെ വാഗ്ദാനമാണ് ചിത്രയെന്ന് വാഷിങ്ടൻ പോസ്റ്റ് നേതൃത്വം വ്യക്തമാക്കി.

പി പി ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *