ചിക്കാഗോ ; സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാര്‍ഷിക വര്‍ഷത്തില്‍ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയായ പരി. കന്യാക മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു. ഏറെ വ്യത്യസ്തതകളാല്‍ ശ്രേദ്ധേയമായിരുന്നു ഈ വര്‍ഷം നടന്ന തിരുനാളാഘോഷങ്ങള്‍. ഓഗസ്റ്റ് 16 വെള്ളിയാഴ്ച വൈകുന്നേരം ഫാ കെവിന്‍ മുണ്ടക്കല്‍ ദിവ്യബലിയും നൊവേനയും അര്‍പ്പിച്ചു. തുടര്‍ന്ന് യൂവജനങ്ങളുടെ നേത്രത്വത്തില്‍ ബ്‌ളൂമിംഗ് സ്റ്റാര്‍സ് എന്ന കലാവിരുന്നും നടത്തപ്പെട്ടു. ഓഗസ്റ്റ് 17 ശനിയാഴ്ച ചിക്കാഗോ രൂപതയുടെ വികാരി ജനറാള്‍ ഫാ തോമസ് കാടുകപ്പള്ളില്‍ ദിവ്യബലിയും നൊവേനയും അര്‍പ്പിച്ചു. തുടര്‍ന്ന് ദര്‍ശന സമൂഹങ്ങളുടെ നേതൃത്വത്തില്‍ കപ്പളോണ്‍ വാഴ്ചയും, വിവിധ കൂടാരയോഗങ്ങളുടെ ആഭിമുഖ്യത്തില്‍ തെക്കെന്‍സ് എന്ന കലാസന്ധ്യയും അരങ്ങേറി. പ്രധാന തിരുനാള്‍ ദിവസമായ ഞായറാഴ്ച രാവിലെ 10 മണിക്ക് ഫാ റെനി കട്ടേലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തിയ തിരുനാള്‍ റാസ ഭക്തി നിര്‍ഭരമായി.

ഫാ ബിബി തറയില്‍, ഫാ മാത്യു ചെരുവില്‍ , ഫാ ബിന്‍സ് ചേത്തെലില്‍ , ഫാ മാത്യു ചെറുകാട്ടുപറമ്പില്‍ എന്നിവര്‍ സഹ കാര്‍മികരായിരുന്നു. ഫാ തോമസ് മുഖേപ്പള്ളില്‍ തിരുനാള്‍ സന്ദേശം നല്‍കി. വിവിധ കുടാരയോഗങ്ങളുടെ നേത്രത്വത്തില്‍ , വ്യത്യസ്മായ വേഷവിധാനങ്ങള്‍ അണിഞ്ഞുള്ള തിരുനാള്‍ പ്രദിക്ഷണം ഈ വര്‍ഷത്തെ . പ്രത്യേകതയായിരുന്നു. വിശുദ്ധരുടെ അലങ്കരിച്ച വിവിധ രൂപങ്ങളും , ചെണ്ട മേളങ്ങളും , സ്‌നേഹവിരുന്നും തിരുനാളിനു മാറ്റു കൂട്ടി . വാശിയേറിയ ജനകീയ ലേലം ഏവരിലും ആവേശത്തിരയിളക്കി. മുവ്വായിരത്തില്‍ അധികം ആളുകള്‍ തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് മോര്‍ട്ടണ്‍ ഗ്രോവ് അമ്മയുടെ അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങി.

സെ. ജൂഡ് കൂടാരയോഗത്തിന്റെ നേതൃത്വത്തില്‍ പണികഴിപ്പിച്ച മാതാവിന്റെ പുതിയ ഗ്രോട്ടോയുടെ വെഞ്ചരിപ്പു കര്‍മ്മവും തിരുനാള്‍ ആഘോഷ വാരത്തില്‍ നടത്തപ്പെട്ടു. ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തിയ പ്രസുദേന്തി ജോസ് പുല്ലാട്ടുകാലായില്‍, വികാരി ഫാ തോമസ് മുളവനാല്‍, ഫാ ബിന്‍സ് ചേത്തെലില്‍, ഫാ ബിബി തറയില്‍, തിരുനാള്‍ കണ്‍വീനര്‍ ജിനോ കക്കാട്ടില്‍, ട്രസ്റ്റി മാരായ സാബു നടുവീട്ടില്‍, സണ്ണി മേലേടം , ജോമോന്‍ തെക്കേപറമ്പില്‍, സിനി നെടുംതുരുത്തില്‍, ക്രിസ് കട്ടപ്പുറം, സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (PRO) എന്നിവര്‍ തിരുനാളിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട നേതൃത്വം നല്‍കി.

1)ചിക്കാഗോ സെ.മേരീസില്‍ ഓഗസ്റ്റ്16 വെള്ളിയാഴ്ച നടന്ന പ്രധാന തിരുനാള്‍ ആഘോഷങ്ങളുടെ ചിത്ര ദൃശ്യങ്ങള്‍ . https://photos.app.goo.gl/KjubaqEeRiEpbS67Ahttps:

2) ഓഗസ്റ്റ്17 ശനിയാഴ്ച നടന്ന തിരുനാള്‍ ആഘോഷങ്ങളുടെ ചിത്ര ദൃശ്യങ്ങള്‍ .
https://photos.app.goo.gl/45N3TZd618XLyuD96

3)ഓഗസ്റ്റ്18 ഞായാറാഴ്ച നടന്ന തിരുനാള്‍ ആഘോഷങ്ങളുടെ ചിത്ര ദൃശ്യങ്ങള്‍
https://photos.app.goo.gl/DDJU3JEH3envfMrx9

By admin

Leave a Reply

Your email address will not be published. Required fields are marked *