തിരുവല്ല: ഫോമയുടെ നിസ്വാർത്ഥമായ സേവന പ്രവർത്തനങ്ങളെ പ്രകീർത്തിച്ചുകൊണ്ട് പത്തനംതിട്ട ജില്ലാ കളക്ടർ ശ്രീ.പി.ബി. നൂഹിൻറെ ഫേസ്ബുക്ക് പോസ്റ്റ്‌ വൈറലാകുന്നു. പ്രളയാനന്തര നവകേരള നിർമ്മാണത്തിൻറെ ഭാഗമായി തിരുവല്ലയിലെ കടപ്രയിൽ, ഫോമയുടെ ഗ്രാമീണ ഭവന പദ്ധതി പ്രകാരം പ്രളയത്തെ അതിജീവിക്കുന്ന രീതിയിലുള്ള ദീർഘവീക്ഷണത്തോടു കൂടി നിർമ്മിച്ചു നൽകിയ വീടുകളെ പ്രകർത്തിച്ചുകൊണ്ടായിരുന്നു പോസ്റ്റിട്ടത്.

കഴിഞ്ഞ പ്രളയത്തിൽ പൂർണ്ണമായി വീട് നഷ്ട്ടപെട്ടവർക്കാണ് വീടുകൾ നിർമ്മിച്ചു നൽകിയത്. കഴിഞ്ഞ കാലയളവിൽ എല്ലാ വർഷങ്ങളിലും പ്രളയത്താൽ വെള്ളം കയറി ജനജീവിതം ദുസ്സഹമായിരുന്ന പ്രദേശത്ത്, അമേരിക്കൻ മലയാളികളുടെ സഹായസഹകരണത്തോടെ, ഫോമായുടെ നേതൃത്വത്തിൽ നൂതന പ്രക്രിയയിലൂടെ പണികഴിപ്പിച്ച ഒരു ഭവനത്തിൽ പോലും ഇപ്രാവശ്യത്തെ പേമാരിയിൽ ഉണ്ടായ പ്രളയം ഒരുവിധത്തിലും ബാധിച്ചിരുന്നില്ല. തറനിരപ്പിൽ നിന്നും ആറടി പൊക്കത്തിൽ തൂണുകൾ പണിതതിന് ശേഷമാണ് ഈ വീടുകൾ നിർമ്മിച്ചത്. സർക്കാരുമായി സഹകരിച്ച്‌, ഒരു സന്നദ്ധസംഘടന ഏറ്റെടുത്തു നടത്തുന്ന മഹത്തായ സംരംഭമാണ് ഫോമയുടെ ഈ വില്ലേജ് പദ്ധതിയെന്ന് കളക്ടർ ശ്രീ. പി.ബി.നൂഹ് അഭിപ്രായപ്പെട്ടു. ഏതു പ്രതിസന്ധിഘട്ടങ്ങളെയും തരണം ചെയ്യുവാനാകും എന്ന മനക്കരുത്തുള്ള രക്ഷകർത്താവായാണ് ഇന്ന് ജനങ്ങൾ പത്തനംതിട്ട ജില്ലാ കളക്ടർ ശ്രീ.പി.ബി. നൂഹിനെ വിശേഷിപ്പിക്കുന്നത്. പൊതുജന താല്പര്യാർത്ഥം മാത്രം പ്രവർത്തിക്കുന്ന അദ്ദേഹം നൂറു ശതമാനം അതിനു അർഹനാണ്.

ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റെ ആശയത്തിൽ നിന്നുമുരിത്തിരിഞ്ഞ ഈ പദ്ധതിയ്ക്ക് സർക്കാർതല അംഗീകാരം നേടിയെടുക്കുന്നതിൽ ജനറൽ സെക്രെട്ടറി ജോസ് ഏബ്രഹാമിന്റെ ഊർജ്ജസ്വലത പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു.

ഫോമാ വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്‌, ട്രഷറര്‍ ഷിനു ജോസഫ്‌, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, പ്രൊജക്റ്റ് ചെയർമാൻ അനിയൻ ജോർജ്, പ്രൊജക്റ്റ് കോർഡിനേറ്ററായ ജോസഫ് ഔസോ, അഡ്വൈസറായ ജോണ്‍ ടൈറ്റസ്, കോര്‍ഡിനേറ്ററന്മാരായ നോയല്‍ മാത്യു, ബിജു തോണിക്കടവില്‍, ഉണ്ണി കൃഷ്ണന്‍, പദ്ധതിയുടെ കേരള കോര്‍ഡിനേറ്റര്‍ അനില്‍ ഉഴത്തില്‍, സനല്‍ കുമാര്‍, ‘തണല്‍’ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന കമ്മറ്റിയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. ഫോമായും, കേരള സർക്കാരും, തണൽ എന്ന സംഘടനയും ചേർന്ന് വിഭാവനം ചെയ്ത പദ്ധതിയുടെ അണിയറയിൽ പ്രവർത്തിച്ച അമേരിക്കൻ മലയാളികളായ എല്ലാവർക്കും അഭിമാനിയ്ക്കാം.

രവിശങ്കർ, ഫോമാ ന്യൂസ് ടീം

By admin

Leave a Reply

Your email address will not be published. Required fields are marked *