വാഷിംഗ്ടണ്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെല്‍അവീവില്‍ നിന്നും തിങ്കളാഴ്ച വാഷിംഗ്ടണില്‍ എത്തി .യു.എ.ഇയുമായും ബഹ്‌റിനുമായും സമാധാന ഉടമ്പടികളില്‍ ഒപ്പുവയ്ക്കുന്നതിനായാണ് നെതന്യാഹു വാഷിംഗ്ടണില്‍ എത്തിയിരിക്കുന്നത് .സെപ്തംബര്‍ 15 ചൊവ്വാഴ്ച നടക്കുന്ന ചടങ്ങില്‍ യുഎഇ, ബഹ്റിന്‍ വിദേശകാര്യ മന്ത്രിമാരും പങ്കെടുക്കും.

ഒരു മാസത്തിനുള്ളില്‍ യു.എ.ഇയുമായും ബഹ്റിനുമായും രണ്ട് സമാധാന ഉടമ്പടികളില്‍ ഒപ്പുവയ്ക്കുന്നതിനായാണ് നെതന്യാഹു വാഷിംഗ്ടണിലേക്ക് തിരിച്ചിരിക്കുന്നതെന്നും “ഒരു മാസത്തിനുള്ളില്‍ രണ്ട് അറബ് രാജ്യങ്ങളുമായി ചരിത്രപരമായ സമാധാന ഉടമ്പടി സ്ഥാപിക്കാന്‍ കഴിഞ്ഞതായും കാബിനറ്റ് മന്ത്രിമാരാട് നെതന്യാഹു പറഞ്ഞു.

“ഇത് ഊഷ്മളമായ സമാധാനം ആയിരിക്കും, നയതന്ത്ര സമാധാനത്തിനു പുറമെ സാമ്പത്തിക സമാധാനവും രാഷ്ട്രങ്ങള്‍ തമ്മിലുള്ള സമാധാനവുമായിരിക്കും’ നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
.
നേരത്തെ സമാധാന ഉടമ്പടി ഒപ്പുവയ്ക്കാന്‍ യുഎഇ സംഘം അമേരിക്കയിലെത്തിയിരുന്നു. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിന്‍ സയിദ് അല്‍ നഹ്യാനെ പ്രതിനിധീകരിച്ച് യുഎഇ വിദേശ കാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സയിദ് നഹ്യാനാണ് കരാറില്‍ ഒപ്പുവയ്ക്കുക.

ബഹ്റിന്‍-ഇസ്രയേല്‍ ധാരണയെ ഒമാന്‍ സര്‍ക്കാര്‍ അഭിനന്ദിച്ചിരുന്നു. ബഹ്റിനും ഇസ്രയേലും ഔദ്യോഗിക നയതന്ത്ര ബന്ധത്തിന് ധാരണയായി നാലു ദിവസം മാത്രം കഴിഞ്ഞിരിക്കെയാണ് കരാറുകളില്‍ ഒപ്പു വയ്ക്കാനൊരുങ്ങുന്നത്.

ഇസ്രയേല്‍-യുഎഇ സഹകരണത്തിനെതിരെ പ്രമേയം പാസാക്കാത്തതില്‍ പലസ്തീന്‍ അറബ് ലീഗിനെതിരെ വിമര്‍ശമനുന്നയച്ചതിനു പിന്നാലെയാണ് ബഹ്‌റിനും കൂടി ഇസ്രയേലുമായി സൗഹൃദത്തിലാവുന്നത്. ഓഗസ്റ്റ് 13 നായിരുന്നു ഇസ്രയേലുമായി യുഎഇ സമാധാന പദ്ധതിക്ക് ധാരണായത്. ഇസ്രയേലുമായി ബന്ധം സ്ഥാപിച്ച ആദ്യ ഗള്‍ഫ് രാജ്യമായിയിരുന്നു യുഎഇ. വെസ്റ്റ് ബാങ്ക് ഭാഗങ്ങള്‍ പിടിച്ചടക്കുന്നതില്‍ നിന്നും ഇസ്രയേല്‍ പിന്‍മാറുമെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ധാരണ.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *