ഡാലസ്: അമേരിക്കയിലേക്ക് കുടിയേറിയ പ്രവാസികളായ ഡാലസിലെ ഒരു കൂട്ടം മലയാളീ ചെറുപ്പക്കാർ സിനിമാ വ്യവസായത്തെ തകർക്കുന്ന പൈറസിക്കെതിരെ പ്രതികരിച്ചുകൊണ്ട് അണിയിച്ചൊരുക്കുന്ന ഒരു ലഘു ചിത്രമാണ് ഒരു അമേരിക്കൻ സിനിമാ പ്രേമി എന്ന ഷോർട്ട് ഫിലിം. ജൂലൈ 10 വെള്ളിയാഴ്ച വൈകിട്ട് 9 മണിക്ക് ഈ ചിത്രം റിലീസ് ചെയ്യുന്നതാണന്ന് സംഘാടകർ അറിയിച്ചു.

പൂർവികരായ സിനിമാസ്വാദകർ ചലച്ചിത്രങ്ങൾ തിയേറ്ററിൽ പോയിരുന്ന് കണ്ടത് കൊണ്ടാണ് ഇന്നും സിനിമാ വ്യവസായം നിലനിൽക്കുന്നത് എന്ന് ചിത്രം ഓർമ്മപെടുത്തുന്നു. ഒരുപാട് പേരുടെ അധ്വാനത്തിന്റെയും വിയർപ്പിന്റെയും ഫലമാണ് ഓരോ സിനിമയും. അതുകൊണ്ട് ചലച്ചിത്രങ്ങൾ വില കൊടുത്തു തന്നെ കാണണം എന്ന് ഈ ലഘു ചിത്രത്തിലൂടെ അണിയറ പ്രവർത്തകർ പറഞ്ഞുവെക്കുന്നു.

ചിത്രത്തിൽ മനുഷ്യർക്ക് പുറമെ ഒരു എലിയും അഭിനയിച്ചിട്ടുണ്ട്. ഗ്രാഫിക്സിന്റെ സഹായം ഇല്ലാതെയാണ് എലിയുടെ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ഫിലിപ്സൺ മുടക്കോടിയിൽ എന്ന നവാഗതനായ സംവിധായകനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. കേരൾ ടിവി ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം സന്തോഷ് ചക്കുങ്കൽ, ഷോൺ തോപ്രത് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

അബ്രഹാം മകിൽ, രാജൻ തോമസ്, ഫിലിപ്‌സൺ മുടക്കോടിയിൽ, മീനു എലിസബേത്ത് മാത്യു, ജിജു മുട്ടം, ജേക്കബ് പറമ്പേട്ട്, ജോകുട്ടി തോമസ്, നിതിൻ ടി.വർഗീസ് എന്നിവരാണ് ചിത്രത്തിൽ വേഷമിടുന്നത്. കൂടാതെ ഹരിദാസ് തങ്കപ്പൻ, ജ്യോതിക്ക്‌, ബിജീഷ് മാത്യു, ജോമി ഫ്രാൻസിസ്, ജിജി പി.സ്കറിയ, സഞ്ചു മാത്യു തുടങ്ങി ഡാലസിലെ ഒരുപറ്റം ചെറുപ്പക്കാർ

അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്. www.KERAL.TV എന്ന ലിങ്കിൽ വെള്ളിയാഴ്ച വൈകിട്ട് 9 മണി മുതൽ ചിത്രം കാണാവുന്നതാണ്.

ഷാജീ രാമപുരം

By admin

Leave a Reply

Your email address will not be published. Required fields are marked *