ഡാലസ് : ഡാലസ് കോസ്റ്റണ്‍ ഡ്രൈവിലുള്ള വീടിന്റെ പിറകുവശത്തെ ഷെഡ്ഡില്‍ ആറു വയസ്സുകാരനെ കൈപുറകില്‍ കെട്ടിയിട്ടതിന്, കുട്ടിയുടെ മുത്തശ്ശി എസ്മര്‍ലഡാ ലിറയേയും ഇവരുടെ കാമുകന്‍ ഒസെ ബാള്‍ഡറസിനേയും പൊലീസ് അറസ്റ്റ് ചെയ്തു ബാലപീഡനത്തിന് കേസെടുത്തു.

മേയ് 10 ഞായറാഴ്ച രാത്രി 10.30 നാണ് പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ചു വിവരം ലഭിച്ചതനുസരിച്ചു വീട്ടില്‍ വന്നു പൊലീസ് അന്വേഷണം നടത്തുകയും ചെയ്തു. മുത്തശ്ശി പുറത്തു പോകുമ്പോള്‍ എപ്പോഴും കൈപുറകില്‍ കെട്ടി ഷെഡ്ഡിലാക്കുകയാണ് പതിവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്മാരോട് കുട്ടി പറഞ്ഞു. വീടിനകത്തേക്ക് പ്രവേശിക്കുവാന്‍ അനുവാദമില്ലെന്നും രാത്രിയില്‍ പോലും ഷെഡ്ഡില്‍ കിടക്കേണ്ടി വരുന്നതായും, ബാത്ത് റൂമിന്റെ ആവശ്യത്തിനായി ഒരു പ്ലാസ്റ്റിക് ബാഗ് തരുമെന്നും ഷെഡ്ഡിനകത്ത് എലികളും പ്രാണികളും ശല്യം ചെയ്യാറുണ്ടെന്നും, മുത്തശ്ശി പലപ്പോഴും തന്നെ ദേഹോപ്രദവും ഏല്‍പിക്കാറുണ്ടെന്നും കൊറോണ വൈറസ് വ്യാപകമായതിനാല്‍ സ്കൂള്‍ അടച്ചതിനുശേഷമാണ് ഇങ്ങനെ തുടങ്ങിയതെന്നും കുട്ടി പറഞ്ഞു.

കുട്ടിയെ ഇങ്ങനെ പീഡിപ്പിക്കുന്നതു അറിയാമെന്നും എന്നാല്‍ അതില്‍ ഇടപെടുവാന്‍ താല്‍പര്യമില്ലായിരുന്നുവെന്നും കാമുകന്‍ ബാള്‍ഡറാസ് പറഞ്ഞു. രണ്ടാഴ്ചയായി ഷെഡ്ഡിലാണ് കുട്ടിയെ താമസിപ്പിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കുട്ടിയുടെ മുത്തശ്ശി പറയുന്നത് പൊലീസ് അന്വേഷിച്ചു വന്ന ദിവസം മാത്രമാണ് ഇങ്ങനെ ചെയ്തതെന്നാണ്. ഇരുവര്‍ക്കും 100,000 ഡോളറിന്റെ വീതം ജാമ്യം അനുവദിച്ചിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന മറ്റു രണ്ടു കുട്ടികളെ സിപിഎസ്സിനു കൈമാറി.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *