അലാസ്ക: വാഷിംഗ്ടണ്‍ സിയാറ്റില്‍ നിന്നും 2000 മൈല്‍ വടക്കു സ്ഥിതിചെയ്യുന്ന അമേരിക്കന്‍ പട്ടണമായ ബറോയില്‍ അസ്തമിച്ച സൂര്യന്‍ 66 ദിവസത്തേക്ക് ഇനി ഉദിച്ചുയരുകയില്ല ഈ പട്ടണത്തില്‍ നവംബര്‍ 18 ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സൂര്യന്‍ അസ്തമിച്ചത് .2021 ജനുവരി 23 വരെ ഇവിടെയുള്ള നാലായിരത്തി മുന്നൂറോളം താമസക്കാര്‍ ഇത്രയും ദിവസം ഇരുട്ടില്‍ ജീവികേണ്ടിവരും. അലാസ്കയിലെ ബാരോ എന്ന് പഴയ പേരുള്ള ഉട്ഗിയാഗ്വിക് എന്ന ഗ്രാമത്തിലാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്. പോളാര്‍ നൈറ്റ് എന്ന പ്രതിഭാസമാണ് ഇതിന് കാരണം. ആര്‍ട്ടിക് സര്‍ക്കിളിന് വടക്ക് സ്ഥിതിചെയ്യുന്നതാണു ഈ ചെറിയ പട്ടണം.

ഈ പട്ടണത്തില്‍ 66 ദിവസം പൂര്‍ണമായും ഇരുട്ടായിരിക്കുകയില്ല, സൂര്യോദയത്തിന് മുന്‍പും സൂര്യാസ്തമയത്തിന് ശേഷവും അന്തരീക്ഷം എങ്ങനെയാണോ അതുപോലെയായിരിക്കും കാണപ്പെടുക. അനക്റ്റുവക് പാസ്, കാക്‌റ്റോവിക്, പോയിന്റ് ഹോപ് എന്നീ ഗ്രാമങ്ങളും സൂര്യനുദിക്കാത്ത ഗ്രാമങ്ങളാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ കാലം സൂര്യനുദിക്കാതിരിക്കുന്നത് ബാരോയിലാണ്.

“പോളാര്‍ നൈറ്റ് എന്നത് ബാരോയ്ക്കും ആര്‍ട്ടിക് സര്‍ക്കിളിനുള്ളിലെ ഏതൊരു പട്ടണത്തിനും സംഭവിക്കുന്ന ഒരു സാധാരണ പ്രതിഭാസമാണ്’- സിഎന്‍എന്‍ കാലാവസ്ഥാ നിരീക്ഷകന്‍ ആലിസണ്‍ ചിഞ്ചാര്‍ പറഞ്ഞു. ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ് കാരണം ഓരോ ശൈത്യകാലത്തും ഇവിടെ കാണുന്ന പ്രതിഭാസമാണിത്.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *