ഹ്യുസ്റ്റൺ: റാന്നി നെല്ലിക്കമൺ എഴോലിൽ നഗരൂർകിഴക്കേതിൽ പരേതനായ എൻ സി വർഗ്ഗിസിന്റെ ഭാര്യ സാറാമ്മ വർഗ്ഗിസ് (87) നിര്യാതയായി. റാന്നി അങ്ങാടി മുൻ പഞ്ചായത്തു പ്രസിഡന്റും നിലവിൽ, റാന്നി ബ്ലോക്ക് പഞ്ചായത്തു മെമ്പറുമായ മേഴ്‌സി പാണ്ടിയത്തു മകളാണ്. ജേക്കബ് വർഗ്ഗിസ് (ഫിലാഡൽഫിയ ) തോമസ് വർഗ്ഗിസ് (ദുബായ്) ജെസ്സി, മാത്യു വർഗീസ്, ജോർജ് വർഗ്ഗിസ് എന്നിവർ മക്കളാണ്.
മരുമക്കൾ : എബ്രഹാം പി ജോൺ, ജെസ്സി, വീണ, ജോൺസൻ വട്ടക്കുന്നേൽ, ഗ്രേസി ബിജു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ടെക്സാസ് ചാപ്റ്റർ യൂത്ത് ഫോറം കോർഡിനേറ്ററും മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യുസ്റ്റൺ യൂത്ത് ആൻഡ് സ്പോർട്സ് കോർഡിനേറ്ററുമായ മെവിൻ ജോൺ എബ്രഹാം ചെറുമകനാണ്.
സംസ്കാരം സെപ്റ്റംബർ 8 ചൊവ്വഴ്ച്ച ഉച്ചക്ക് 12 മണിക്ക് വീട്ടിൽ വെച്ചുള്ള ശുശ്രൂഷയോടെ ആരംഭിക്കുന്നതും തുടർന്ന് ഈട്ടിചുവട് നസ്രേത്ത് മാർത്തോമാ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നതുമാണ്.
സംസ്കാര ശുശ്രൂഷയുടെ ലൈവ് വെബ്ക്യസ്റ്റ് താഴെയുള്ള ലിങ്കിൽ 9 മണി മുതൽ ലഭ്യമാണ്. www.pictureworldranny.com.
അജു വാരിക്കാട്.