ന്യൂജേഴ്‌സി: പരേതനായ പടവിൽ പി.വി. ചെറിയാൻറെ ഭാര്യ പെണ്ണമ്മ ചെറിയാൻ (86) നിര്യാതയായി. പരേത അതിരമ്പുഴ പുറക്കരി കുടുംബാംഗമാണ്.
പാലാ നഗരസഭാ മുൻ ചെയർമാനും, കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗവുമായ കുര്യാക്കോസ് പടവൻ്റെയും, സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ ഫൊറോനാ ഇടവകാംഗവും, ന്യൂ ജേഴ്സിയിൽ താമസക്കാരുമായ തോമസ് ചെറിയാൻ പടവിലിന്റെയും, സാലിയുടെയും മാതാവാണ് പരേത.
സംസ്ക്കാര ശുശ്രുഷകൾ നാളെ ( 12 -29 -2020 ചൊവ്വ ) ഉച്ചകഴിഞ്ഞ് 3.30 ന് അഭിവന്ദ്യ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ സ്വഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് കവീക്കുന്ന് സെൻറ് അപ്രേം ദേവാലയ സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ അഭിവന്ദ്യ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കന്റെ കാർമ്മികത്വത്തിൽ മൃതദേഹം സംസ്ക്കരിക്കുന്നതുമാണ്.
റവ.ഫാ.തോമസ് പുറക്കരി സഹോദരനാണ്.
മക്കൾ:
തോമസ് ചെറിയാൻ പടവിൽ (ന്യൂ ജേഴ്‌സി)
സാലിമ്മ ജോസഫ് (സാലി) പന്തപ്പള്ളിൽ (ന്യൂ ജേഴ്‌സി)
കുര്യാക്കോസ് പടവൻ, പാലാ
മരുമക്കൾ:
ഓമന തോമസ് (ന്യൂജേഴ്‌സി) പൊൻകുന്നം പന്തപ്പള്ളിൽ കുടുംബാംഗം
ജോസ് ജോസഫ് പന്തപ്പളളിൽ (ന്യൂജേഴ്‌സി)
റാണി കുര്യാക്കോസ് ( ആലപ്പുഴ ചെറുകര കുടുംബാംഗം )
കൊച്ചു മക്കൾ: ആഷ്‌ലി, അഞ്ജു, ജെയിംസ്, ലിസ, ജെറി , ടിസ്സ
സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ പരേതക്ക് വേണ്ടി ഇന്ന് വൈകിട്ട് 7 .30 ന് കുർബാനയും ഒപ്പീസും ഉണ്ടായിരിക്കുന്നതാണ്.
Live Stream: https://live.stthomassyronj.org/
കൂടുതൽ വിവരങ്ങൾക്ക്: തോമസ് ചെറിയാൻ പടവിൽ (908) 906-1709.
സെബാസ്റ്റ്യന്‍ ആന്റണി