സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കൊവിഡ്. ഇതില്‍ വിദേശത്ത് നിന്നും വന്നവർ 78 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ 26 പേരും ആണ്. സമ്പർക്കം വഴി രോഗബാധിതരായത് അഞ്ച് പേരാണ്. 79 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൂടാതെ മൂന്ന് ആരോഗ്യ പ്രവർത്തകർക്കും ഒൻപത് സിഐഎസ്എഫ്‌കാർക്കും രോഗം ബാധിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് ഫലം വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏററവുമധികം രോഗബാധിതരുളളത് തൃശൂരാണ് 26 പേർ. കണ്ണൂർ 14 പേർ. പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ 13 പേർ. പാലക്കാട് 12 പേർ. കൊല്ലം 11, കോഴിക്കോട് 9, എറണാകുളം, ആലപ്പുഴ,ഇടുക്കി 5,തിരുവനന്തപുരം 4 പേർ. കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് 5244 സാംപിളുകൾ ശേഖരിച്ചു.