പാനൂര്‍ പീഡനക്കേസ് അന്വേഷിക്കുന്ന പോലീസിനെതിരെ ഗുരുതര ആരോപണവുമായി ബാലക്ഷേമസമിതി. ജില്ലയില്‍ നിരവധി കൗണ്‍സിലിംഗ് കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നിട്ടും ഡിഡബ്ല്യുസിയെ അറിയിക്കാതെ കുട്ടിയെ കോഴിക്കോട് കൊണ്ടുപോയി. കൗണ്‍സിലിംഗ് നല്കണമെങ്കില് അനുവാദം വാങ്ങണമായിരുന്നു. സ്ക്കൂളിലും പോലീസ് സ്ര്റേഷനിലും എത്തിച്ച് ചോദ്യം ചെയ്തത് നിയമലംഘനം. എഫ്ഐആര്‍ നല്‍കിയത് അല്ലാതെ തുടര്‍നടപടികള്‍ അറിയിച്ചില്ല.
