വില്ലനായും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങിയ നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു. 77 വയസായിരുന്നു. വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്നു. തലയിലെ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണം. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യാവസ്ഥ മോശമായി. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഒതേനന്റെ മകൻ എന്ന ചിത്രത്തിലൂടെയാണ് പുന്നപ്ര അപ്പച്ചൻ സിനിമാ ലോകത്തേക്ക് എത്തുന്നത്.
