ചിക്കാഗോ: ചിക്കാഗോയിലെ ജനങ്ങളുടെ സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷന്റെ 2021- 23 -ലെ പ്രവര്‍ത്തനോദ്ഘാടനം ജനുവരി 9-ന് ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ വച്ചു നടക്കും.

ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ മേയര്‍ എന്ന ബഹുമതി നേടിയ തിരുവനന്തപുരം സിറ്റിയുടെ മേയര്‍ ആര്യ രാജേന്ദ്രന്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. തദവസരത്തില്‍ മലയാളികള്‍ക്ക് അഭിമാനമായ മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തും. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സിബി മാത്യു കുളങ്ങര അടുത്ത രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള വിവരണങ്ങള്‍ നല്‍കും. ചിക്കാഗോയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച്, ആദ്യമായി അമേരിക്കയില്‍ കുട്ടികള്‍ക്കായി യുവജനോത്സവം സംഘടിപ്പിച്ച്, കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിയ സംഘടനയാണ് ഐ.എം.എ.

പരിപാടികളുടെ വിജയത്തിനായി സീനിയര്‍ വൈസ് പ്രസിഡന്റ് ജോയി പീറ്റര്‍ ഇണ്ടിക്കുഴിയുടെ നേതൃത്വത്തില്‍ ജോര്‍ജ് മാത്യൂസ്, ജയിന്‍ മാക്കീല്‍, സാമുവേല്‍ വര്‍ക്കി, മനോജ് വഞ്ചിയില്‍ എന്നിവരടങ്ങുന്ന വിപുലമായ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു.

ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തും.

സാമു തോമസ്, വൈസ് പ്രസിഡന്റ് ഷാനി ഏബ്രഹാം, സെക്രട്ടറി സുനൈന ചാക്കോ, ജോ. സെക്രട്ടറി ശോഭാ നായര്‍, ട്രഷറര്‍ ജോസി കുരിശിങ്കല്‍, ജോ. ട്രഷറര്‍ പ്രവീണ്‍ തോമസ് എന്നിവരും വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പരിപാടികള്‍ നടത്തുന്നത്.

ജോര്‍ജ് പണിക്കര്‍

By admin

Leave a Reply

Your email address will not be published. Required fields are marked *