വാഷിംഗ്ടണ്‍ ഡി.സി: ടെക്‌സസ് സംസ്ഥാനത്തെ വാള്‍മാര്‍ട്ട് സ്റ്റോറുകളില്‍ മദ്യ വില്‍പ്പനയ്ക്കുള്ള അനുമതി നിഷേധിച്ചുകൊണ്ട് യു.എസ് സുപ്രീംകോടതി വിധി പ്രസ്താവിച്ചു. നവംബര്‍ 23-ന് തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച സുപ്രീംകോടതിയുടെ സുപ്രധാന വിധി.

1995-ല്‍ ടെക്‌സസില്‍ നിലവില്‍വന്ന സ്വകാര്യ കമ്പനികള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്ന നിയമം മറ്റു സംസ്ഥാനങ്ങളുമായി തുലനം ചെയ്യുമ്പോള്‍ വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വാള്‍മാര്‍ട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

ഈ കേസ് വീണ്ടും ഫെഡറല്‍ കോടതിയിലേക്ക് റഫര്‍ ചെയ്യും. അവിടെ വാള്‍മാര്‍ട്ട് തങ്ങളോട് സംസ്ഥാനം മനപൂര്‍വ്വം വിവേചനം കാണിക്കുന്നു എന്ന് തെളിവുകള്‍ സഹിതം വാദിക്കേണ്ടിവരും. ടെക്‌സസില്‍ തന്നെയുള്ള ഗ്രോസറി സ്റ്റോറുകളില്‍ ബിയര്‍, വൈന്‍ എന്നിവ വില്‍ക്കുന്നതിന് സംസ്ഥാന നിയമം അനുമതി നല്കിയിട്ടുണ്ട്.

2015-ല്‍ വാള്‍മാര്‍ട്ട് ഇതേ ആവശ്യം ഉന്നയിച്ച് ടെക്‌സസ് ആല്‍ക്കഹോളിക് ബിവറേജ് കമ്മീഷനെതിരേ കേസ് ഫയല്‍ ചെയ്തിരുന്നു. സ്‌പെക്കിനെപോലെയുള്ള ഫാമിലി ഓണ്‍ഡ് സ്റ്റോറുകളില്‍ മദ്യവില്‍പ്പനയ്ക്കുള്ള പെര്‍മിറ്റുകള്‍ നല്‍കിയ സാഹചര്യത്തില്‍ വാള്‍മാര്‍ട്ടിനെ പോലുള്ള കമ്പനികള്‍ക്ക് പെര്‍മിറ്റ് നിഷേധിക്കുന്നത് വിവേചനമാണെന്ന് ചൂണ്ടിക്കാണിക്കുന്നതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞു. ഫിഫ്ത്ത് യു.എസ് സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സ് കേസ് തള്ളിയിരുന്നു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *