ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള എക്യുമെനിക്കല്‍ കണ്‍വെന്‍ഷന്‍ ഈ വര്‍ഷവും അനുഗ്രഹകരമായി നടത്തപ്പെട്ടു. ഒക്ടോബര്‍ മാസം 16,17,18 (വെള്ളി,ശനി, ഞായര്‍) ദിവസങ്ങളില്‍ വൈകുന്നേരം 7 മണിക്ക് നടന്ന വെര്‍ച്വല്‍ കണ്‍വെന്‍ഷനില്‍ അനുഗ്രഹീത കണ്‍വെന്‍ഷന്‍ പ്രസംഗകരായ മോസ്റ്റ് റവ: ഡോ. സി വി മാത്യു (റിട്ടയേര്‍ഡ് ബിഷപ്പ്, സെന്റ്് തോമസ് ഇവഞ്ചേലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ), റവ: ഡോ. പി.പി തോമസ് (വികാരി ട്രിനിറ്റി മാര്‍ത്തോമാ ചര്‍ച്ച് തിരുവനന്തപുരം), റവ.ഫാ.ഡോ. ഒ. തോമസ് (റിട്ട. പ്രിന്‍സിപ്പല്‍ ഓര്‍ത്തഡോക്‌സ് സെമിനാരി)എന്നിവര്‍ ഓരോ ദിവസത്തെയും തിരുവചനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.

സബാന്‍ സാമിന്റെ നേതൃത്വത്തിലുള്ള എക്യൂമെനിക്കല്‍ ഗായകസംഘം ഓരോ ദിവസത്തെയും ഗാനശുശ്രൂഷയ്ക്ക് നേത്ര്യത്വം നല്‍കി.എക്യുമെനിക്കല്‍ കണ്‍വെന്‍ഷന്‍ 2020ന്റെ വിജയത്തിനായി ഐസിഇസിഎച്ച് പ്രസിഡന്‍റ് റവ:ഫാദര്‍ ഐസക് ബി പ്രകാശിനൊപ്പം വൈസ് പ്രസിഡന്‍റ് റവ: ജേക്കബ് പി തോമസ്, സെക്രട്ടറി എബി മാത്യു ട്രഷറര്‍ രാജന്‍ അങ്ങാടിയില്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷാജി പുളിമൂട്ടില്‍, പിആര്‍ഒ റോബിന്‍ ഫിലിപ്പ്, നൈനാന്‍ വീട്ടിനാലില്‍, ജോണ്‍സന്‍ ഉമ്മന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ വെര്‍ച്വലായി നടത്തുന്നതിനു വേണ്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയത് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവക വികാരി റവ: ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണത്തിലിന്റെ നേതൃത്വത്തിലുള്ള ടീം ആയിരുന്നു.

ജീമോന്‍ റാന്നി

By admin

Leave a Reply

Your email address will not be published. Required fields are marked *