ഗാര്‍ലന്‍ഡ് (ഡാളസ്): ഡാളസിലെ ക്രിക്കറ്റ് കളിക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന രണ്ടാമത് 20/20 ക്രിക്കറ്റ് മത്സരങ്ങള്‍ ഒക്ടോബര്‍ 18-ന് ആരംഭിക്കുന്നു. ഗാര്‍ലന്‍ഡ് ഒ. ബനിയനിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 29 വരെയുള്ള ഞായറാഴ്ചകളില്‍ ഉച്ചയ്ക്ക് 2.30-നാണ് മത്സരങ്ങള്‍ നടക്കുന്നത്. ഉച്ചയ്ക്ക് 2.30-നാണ് മത്സരങ്ങള്‍ ആരംഭിക്കുക. നവംബര്‍ 29-നാണ് ഫൈനല്‍ മത്സരം.
എട്ട് ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. സ്പാര്‍ക്സ്, റാപ്ചേഴ്സ്, ആര്.സി.സി, സ്ട്രേക്കേഴ്സ്, ടസ്കേഴ്സ്, ഫ്രണ്ട്സ് ഓഫ് ഡാളസ്, സിക്സേഴ്സ് എന്നിവര്‍ മാറ്റുരയ്ക്കുന്ന മത്സരങ്ങള്‍ ആവേശകരമായിരിക്കുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. പ്രവേശനം സൗജന്യമാണ്. കഴിഞ്ഞവര്‍ഷം 20/20 കപ്പ് നേടിയത് സ്പാര്‍ക്സ് ടീമായിരുന്നു.
ഡാളസ് – ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലക്സില്‍ നിന്നും നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികളാണ് കഴിഞ്ഞവര്‍ഷം മത്സരം കാണുന്നതിന് എത്തിച്ചേര്‍ന്നത്. ഇത്തവണ കോവിഡ് പ്രോട്ടോക്കോള്‍ നിലവിലുള്ളതിനാല്‍ കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും മത്സരങ്ങള്‍ സംഘടിപ്പിക്കുകയെന്ന് സംഘാടര്‍ അറിയിച്ചു.
ഇത്തവണത്തെ മത്സരങ്ങള്‍ ജസ്റ്റിന് വര്‍ഗീസാണ് (റിയേല്ട്ടര്) സ്പോണ്സര് ചെയ്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിനോയ് സാമുവേല്‍ (972 333 7712), ബിനു വര്‍ഗീസ് (404 803 7378).
പി.പി. ചെറിയാന്