ഡാളസ്: പ്രമുഖ കണ്‍വെന്‍ഷന്‍ പ്രഭാഷകനും, വേദപണ്ഡിതനും,പത്തനാപുരം ചാച്ചിപുന്ന ശാലേം മാര്‍ത്തോമാ ഇടവക വികാരിയുമായ റവ.എം.സി സാമുവേല്‍ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഇടവക യുവജനസഖ്യത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ബൈബിള്‍ കണ്‍വെന്‍ഷന് മുഖ്യ സന്ദേശം നല്‍കുന്നു.

ഒക്ടോബര്‍ 16, 17, 18 (വെള്ളി ,ശനി, ഞായര്‍ ) തീയതികളില്‍ ഡാളസ് സമയം വൈകിട്ട് 7മണി മുതല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ആയ സൂമിലൂടെ നടത്തപ്പെടുന്ന ബൈബിള്‍ കണ്‍വെന്‍ഷനില്‍ “സ്ഥിരതയോടെ ഓടുക’ (Let us run with perseverance) എന്ന ചിന്താവിഷയത്തെ അധികരിച്ചാണ് മുഖ്യ പ്രഭാഷണം.

ഇപ്പോഴത്തെ പ്രത്യേകസാഹചര്യത്തില്‍ വെര്‍ച്ച്യല്‍ ആയിഇന്ന്‌വൈകിട്ട്(വെള്ളി) 7 മണി മുതല്‍ ആരംഭിക്കുന്ന കണ്‍വെന്‍ഷനിലേക്ക് ഏവരെയും സ്വാഗതം ചെയുന്നതായി ഇടവക വികാരി റവ.ഡോ.എബ്രഹാം മാത്യു, സഹവികാരി റവ.ബ്ലെസിന്‍ കെ.മോന്‍, കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ജോബി ജോണ്‍, യുവജനസഖ്യം സെക്രട്ടറി സിബി മാത്യു എന്നിവര്‍ അറിയിച്ചു.

സൂം, യൂട്യൂബ്, www.mtcfb.org/live എന്ന വെബ്‌സൈറ്റ് എന്നിവയിലൂടെ ഏവര്‍ക്കും കണ്‍വെന്‍ഷനില്‍ പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോബി ജോണ്‍: 214 235 3888, സിബി മാത്യു: 214 971 3828.

ഷാജി രാമപുരം

By admin

Leave a Reply

Your email address will not be published. Required fields are marked *