വാഷിങ്ടന്‍ : കോവിഡ് നാശം വിതച്ച അമേരിക്കയില്‍ രോഗത്തെ പ്രതിരോധിക്കുന്നതിനും കൂടുതല്‍ മരണങ്ങള്‍ ഒഴിവാക്കുന്നതിന് ട്രംപ് സ്വീകരിച്ച നടപടികളെ പ്രധാനമന്ത്രി മോദി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചതായി ഡൊണള്‍ഡ് ട്രംപ്. നെവേഡയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് ട്രംപ് ഈക്കാര്യം വെളിപ്പെടുത്തിയത്.

ഇന്ത്യയില്‍ കോവിഡ് ടെസ്റ്റ് നടത്തിയതിനേക്കാള്‍ കൂടുതല്‍ ടെസ്റ്റുകളാണ് അമേരിക്കയില്‍ നടത്തിയത്. എങ്ങനെയാണ് ഇത്രയും ടെസ്റ്റുകള്‍ നടത്താന്‍ കഴിഞ്ഞതെന്നും, അമേരിക്ക നല്ല രീതിയിലാണ് കോവിഡ് 19 നെതിരെ നടപടികള്‍ സ്വീകരിച്ചതെന്നും മോഡി പറഞ്ഞതായും, ട്രംപ് സമ്മേളനത്തില്‍ അറിയിച്ചു.

സെപ്റ്റംബര്‍ 14ന് ജോണ്‍സ് ഹോപികിന്‍സ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ചു അമേരിക്കയില്‍ 6520234 രോഗികളും 194081 മരണവും സംഭവിച്ചപ്പോള്‍ ഇന്ത്യയില്‍ 4846427 രോഗികളും 79722 മരണവും സംഭവിച്ചിട്ടുണ്ട്. തന്റെ സ്ഥാനത്തു ബൈഡന്‍ ആയിരുന്നുവെങ്കില്‍ മരണസംഖ്യ ഉയര്‍ന്നെനെ എന്നു ട്രംപ് ബൈഡനെതിരെ ഒളിയമ്പ് ചെയ്യാനും പ്രസംഗത്തിലൂടെ ശ്രമിച്ചിരുന്നു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *