ചിക്കാഗോ: മൂന്നു സംസ്ഥാനങ്ങളില്‍ നിന്നും ചിക്കാഗോ സിറ്റിയില്‍ എത്തുന്നവരെ കൂടി ക്വാറന്റൈന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഹവായ്, നെബ്രസ്ക, നോര്‍ത്ത് കരോലിന എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ചിക്കാഗോയില്‍ എത്തുന്നവര്‍ സെപ്റ്റംബര്‍ ഒന്നാം തീയതി മുതല്‍ നിര്‍ബന്ധമയും സെല്‍ഫ് ക്വാറന്റൈനില്‍ 14 ദിവസം കഴിയണമെന്നു സി.പി.ഡി.എച്ച് കമ്മീഷണര്‍ ഡോ. അലിസണ്‍ പറഞ്ഞു.

ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് 100 മുതല്‍ 500 വരെ ഡോളര്‍ ഓരോ ദിവസത്തേക്കും പിഴ ഈടാക്കുമെന്നും അറിയിപ്പില്‍ പറയുന്നു. ഒരാളില്‍ നിന്നും ഏറ്റവും കൂടുതല്‍ 7000 ഡോളര്‍ വരെ പിഴ ഈടാക്കുന്ന വകുപ്പുകളും ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അലബാമ, അര്‍ക്കന്‍സാസ്, കാലിഫോര്‍ണിയ, ഫ്‌ളോറിഡ. ജോര്‍ജിയ, ഐഡഹോ, അയോവ, കന്‍സാസ്, ലൂസിയാന, മിസിസിപ്പി, മിസൗറി. നവേഡ, നോര്‍ത്ത് ഡെക്കോട്ട, ഒക്കലഹോമ, സൗത്ത് കരോളിന, സൗത്ത് ഡെക്കോട്ട, ടെന്നസി, ടെക്‌സസ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ നേരത്തെ തന്നെ ക്വാറന്റൈന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.

കഴിഞ്ഞ ആഴ്ചയേക്കാള്‍ ഒരു ശതമാനം കോവിഡ് 19 കേസുകള്‍ വര്‍ധിച്ചതാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു സിറ്റിയെ പ്രേരിപ്പിച്ചത്. ഭൂരിപക്ഷം പുതിയ കേസുകളും യുവാക്കള്‍ക്കിടയിലാണ് കാണുന്നത്. പൂള്‍ പാര്‍ട്ടി ഉള്‍പ്പടെ കൂട്ടംകൂടുന്നതാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചിക്കാഗോ സംസ്ഥാനത്ത് സെപ്റ്റംബര്‍ ഒന്നുവരെ 23,900 കോവിഡ് കേസുകളും, 8299 മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *