ന്യൂയോർക്ക്: റോക്ക്ലാൻഡ് കൗണ്ടിയിലെ ടാപ്പനിൽ താമസിക്കുന്ന കൊട്ടാരക്കര വാളകം കടയിൽ കുടുംബാംഗം യോഹന്നാൻ ബേബിയുടെയും ഹരിപ്പാട് കരുവാറ്റ മുഞ്ഞനാട്ട് മുതിരകണ്ടത്തിൽ സൂസി ബേബിയുടെയും മകൻ ജോസഫ് ബേബി (32) നിര്യാതനായി.
എൻജിനിയർ ആയിരുന്ന പരേതൻ ന്യൂയോർക്ക് ഓറഞ്ച്ബർഗ് ബഥനി മാർത്തോമ്മ ഇടവകയിലെ സജീവാംഗമായിരുന്നു. ഡോ.മെർലിൻ ബേബി ഏക സഹോദരിയാണ്.
നാളെ (ബുധൻ) വൈകിട്ട് 5 മുതൽ 9 മണി വരെ പൊതുദർശനം സെന്റ്.ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ (331 Blaisdell Rd, Orangeburg, New York – 10962).
സംസ്കാര ശുശ്രുഷ വ്യാഴാഴ്ച രാവിലെ 9 മണിക്ക് സെന്റ്.ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ വെച്ച്. തുടർന്ന് സംസ്കാരം റോക്ക്ലാൻഡ് സെമിത്തേരിയിൽ നടത്തപ്പെടും.
ഷാജീ രാമപുരം