ന്യുയോര്‍ക്ക്: അമേരിക്കന്‍ കര്‍ഷക ശ്രീ അവാര്‍ഡ് കമ്മിറ്റി മറ്റു സംഘടനകളുമായി ചേര്‍ന്ന് നല്കുന്ന കര്‍ഷക ശ്രീ അവാര്‍ഡ് ഫിലിപ്പ് ചെറിയാനും രണ്ടാം സമ്മാനം ബാലാ വിനോദും ഏറ്റുവാങ്ങി.
ക്വീന്‍സില്‍ കേരള കള്‍ച്ചറല്‍ അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹാളില്‍ നടന്ന ചടങ്ങില്‍ കോണ്‍സല്‍ വിജയക്രുഷ്ണന് വിജയികള്‍ക്കുള്ള കപ്പുകള്‍ സമ്മാനിച്ചു.
മൂന്നാം സമ്മാനം നേടിയ സുരേഷ് തോമസിനു എത്താന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിനു വേണ്ടി ന്യു യോര്‍ക്ക് മലയാളി ബോട്ട് ക്ലബ് പ്രസിഡന്റ് ബേബിക്കുട്ടി തോമസ് കപ്പ് ഏറ്റുവാങ്ങി.
കോവിഡ് മൂലം വീടുകളില്‍ ഒതുങ്ങി പോയ ട്രൈസ്റ്റേറ്റ് മേഖലയിലെ സംഘടനാ നേതാക്കള്‍ ആദ്യമായി ഒത്തു കൂടിയ ചടങ്ങു കൂടിയായിരുന്നു ഇത്.
പ്രവാസ നാട്ടിലും കാര്ഷികവ്രുത്തി പ്രോല്‍സാഹിപ്പിക്കുന്നത് അഭിനന്ദനാര്‍ഹമാണെന്നു കോണ്‍സല്‍ വിജയക്രുഷ്ണന് പറഞ്ഞു. നാം വരുന്നത് കാര്‍ഷിക സംസ്കാരത്തില്‍ നിന്നാണ്. കോവിഡ് കാലത്തെ കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനങ്ങളും അദ്ദേഹം വിവരിച്ചു. എല്ലാ സേവനവും ഓണ്‍ലൈന്‍ വഴി ലഭ്യമവും. സംശയമോ പരാതിയോ ഉണ്ടെങ്കില്‍ പ്രമിറ്റ് (PRAMIT) എന്ന സംവിധാനത്തില്‍ ബന്ധപ്പെടുക. 24 മണിക്കൂറിനകം മറുപടി തന്നിരിക്കും. വ്യക്തിപരമായ ആവശ്യമുള്ളവര്‍ക്ക് തന്നെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാടുകാരനെങ്കിലും ഉത്തരേന്ത്യയില്‍ ജീവിച്ചതിനാല്‍ തന്റെ മലയാളം പരിമിതമാണ്. തന്റെ മലയാളം കേട്ട പലരും ഇനി മലയാളം പറയണ്ടന്ന് ഉപദേശിക്കുകയും ചെയ്തു!
അവാര്‍ഡ് സമിതി അധ്യക്ഷന്‍ ഫിലിപ്പ് മഠത്തില്‍ എല്ലാവരെയും സ്വാഗതം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡാണിത്. ഈ വര്ഷത്തെത് വരാന്‍ പോകുന്നതേയുള്ളു. ന്യു യോര്‍ക്ക് മലയാളി ബോട്ട് ക്ലബ്, കേരള കള്‍ച്ചറല്‍ അസോസിയേഷന് എന്നിവയും ചേര്‍ന്നാണ് അവാര്‍ഡ് നല്‍കുന്നത്.
കര്‍ഷക ശ്രീ അവാര്‍ഡ് കിട്ടിയ ഫിലിപ്പ് ചെറിയാന്റെ (സാം) സരസമായ മറുപടി പ്രസംഗത്തില്‍ നടീ നടന്മാര്ക്ക് പലവട്ടം അവാര്‍ഡ് ലഭിക്കുന്നത് ചൂണ്ടിക്കാട്ടി. ആ മനദണ്ഡം വച്ച് ഈ വര്‍ഷവും തനിക്ക് അവാര്‍ഡ് നല്‍കാവുന്നതാണെന്ന് കൂട്ടച്ചിരികള്‍ക്കിടയില്‍ സാം പറഞ്ഞു.
ഹാര്‍ട്ട് ബ്ലോക്ക് ഉള്ളവര്‍ക്ക് സ്റ്റെന്റ് ഇടുന്ന മൗണ്ട് സൈനായിയിലെ ഡോക്ടര്‍ സമിന് ശര്‍മ്മയുടെ സേവനവും സാം എടുത്തു പറഞ്ഞു.
രണ്ടാം സമ്മാനം കിട്ടിയ ബാലാ വിനോദ്, ഫൊക്കാന നേതാവും അറ്റോര്‍ണിയുമായ വിനോദ് കെയാര്‍കെയുടെ ഭാര്യയാണ്. ആര്.എന്‍. ആണ്. ക്രുഷി ഹോബി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സ്ഥലത്ത് ഈ വര്‍ഷം ക്രുഷിയുണ്ടെന്ന് ബാല വിനോദ് പറഞ്ഞു. കൊറോണ കാരണം ക്രുഷിക്കു കൂടുതല്‍ സമയം കിട്ടി.
ഫോമാ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, മുന്‍ ജനറല്‍ സെക്രട്ടറി അനിയന് ജോര്‍ജ്, ആര്.വി.പി കുഞ്ഞ് മാലിയില്‍, കെ.സി.എ.എന്‍.എ പ്രസിഡന്റ് റെജി കുര്യന് തുടങ്ങിയവര്‍ സംസാരിച്ചു രാജു ഏബ്രഹാം നന്ദി പറഞ്ഞു.
ഫോമാ നേതാക്കളായ തോമസ് ടി. ഉമ്മന്‍, സ്റ്റാന്‍ലി കളത്തില്‍, ഡോ. ജേക്കബ് തോമസ്, മോന്‍സി വര്‍ഗീസ്, റോയ് ചെങ്ങന്നൂര്‍, തോമസ് ജോര്‍ജ് (റെജി)സജി ഏബ്രഹാം എന്നിവര്‍ക്ക് പുറമെ മോഹന്‍ ഡാനിയല്‍, സണ്ണി പണിക്കര്‍,ആന്‍ഡ്രൂസ് കുന്നുമ്പറമ്പില്‍, അലക്സാണ്ടര്‍ കൊല്ലശേരില്‍, തോമസ്കുട്ടി ഈാപ്പന് (ഫിലഡല്‍ഫിയ)ഫൊക്കാന നേതാവ് വിനോദ് കെയാര്‍കെ,തുടങ്ങിയവര്‍ പങ്കെടുത്തു.
ബിനു തോമസ് ആയിരുന്നു വീഡിയോ ചിത്രീകരിച്ചത്.