ന്യൂയോര്‍ക് :പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ സഹോദരന്‍ റോബര്‍ട്ട് ട്രംപ് (71) അന്തരിച്ചു ന്യൂയോര്‍ക്ക് മന്‍ഹാട്ടന്‍ പ്രെസ്ബിറ്റീരിയന്‍ ആശുപത്രിയില്‍ വച്ച് ശനിയാഴ്ചയാണ് അന്ത്യം സംഭവിച്ചതെന്ന് ഡൊണാള്‍ഡ് ട്രംപ് ഒരു പ്രസ്താവനയില്‍ അറിയിച്ചു .മരണകാരണം വ്യക്തമല്ല.മാസങ്ങളായി അദ്ദേഹം രോഗാതുരനായിരുന്നു . വെള്ളിയാഴ്ച പ്രസിഡന്റ് ട്രംപ് സഹോദരനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു”
അത്യധികം ഹൃദയവേദനയോടെ എന്റെ പ്രിയപ്പെട്ട സഹോദരന്‍ റോബര്‍ട്ട് ഇന്ന് സന്ധ്യയ്ക്കു മരണമടഞ്ഞ വിവരം പങ്കു വെക്കുന്നു. അദ്ദേഹം എന്റെ സഹോദരന്‍ മാത്രമല്ല, എന്റെ ഏറ്റവും നല്ല സുഹൃത്തും ആയിരുന്നു. ഇനി വീണ്ടും കണ്ടുമുട്ടാം എന്ന് പ്രാത്യാശിക്കുന്നു. റോബര്‍ട്ട് നിന്റെ ഓര്‍മ്മകള്‍ എന്നും നിലനിക്കും നിന്റെ വേര്‍പാട് ഒരു തീരാനഷ്ടമാണ് എങ്കിലും സമാധാനത്തോടെ പോക” പ്രസിഡന്റ് പറഞ്ഞു. റോബര്‍ട്ട് ട്രംപ്, ട്രംപ് ഓര്‍ഗനൈസേഷനില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു .ഈ വര്‍ഷം ആദ്യമാണ് ആന്‍ മേരി പല്ലനെ റോബര്‍ട്ട് വിവാഹം ചെയ്തത്.
പി .പി ചെറിയാന്‍