ഫ്ലോറിഡ: മലയാളി അസോസിയേഷന്‍ ഓഫ് സെൻട്രൽ ഫ്ലോറിഡയുടെ പ്രസിഡന്റ് സുനില്‍ വര്‍ഗീസിന്റെ പിതാവ് കൊട്ടാരക്കര പുലമണ്‍ സി.ജി വര്‍ഗീസിന്റെ (82) നിര്യാണത്തിൽ ഫോമാ സൺഷൈൻ റീജിയൻ അനുശോചനം രേഖപ്പെടുത്തി. പരേതന്റെ ആത്മാവിനു നിത്യശാന്തി നേരുന്നതിനോടൊപ്പം സുനില്‍ വര്‍ഗീസിന്റെയും കുടുംബാംഗങ്ങളുടെയും തീരാദുഃഖത്തിൽ ഫോമാ സൺഷൈൻ റീജിയനും പങ്കുചേരുന്നതായി റീജിയണൽ വൈസ് പ്രസിഡന്റ് ബിജൂ തോണിക്കടവിൽ തന്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

പരേതനായ സി. ജി. വര്‍ഗീസ് വാളകം അര്‍. വി. ഹൈസ്‌കൂൾ അധ്യാപകനായിരുന്നു. ഭാര്യ: തങ്കമ്മ വര്‍ഗീസ്. മറ്റു മക്കള്‍: അനില്‍ വര്‍ഗീസ്, പരേതനായ ജോമോന്‍ വര്‍ഗീസ്. സംസ്‌കാര ശുശ്രൂഷകൾ സെപ്റ്റംബര്‍ ഒന്നാം തീയതി ഞായറാഴ്ച രണ്ടു മണിയ്ക്, കൊട്ടാരക്കര കിഴക്കെതെരുവ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിൽ ആരംഭിക്കും.

ഫോമാ നാഷണൽ കമ്മറ്റി മെമ്പറന്മാരായ പൗലോസ് കിയിലാടൻ, നോയൽ മാത്യു, നാഷണൽ കമ്മറ്റി വനിതാ പ്രതിനിധി അനു ഉല്ലാസ്, ഫോമാ സൺഷൈൻ റീജിയന്റെ സെക്രട്ടറി സോണി കണ്ണോട്ടുതറ, കൺവീനർ ജോമോൻ തെക്കേത്തൊട്ടിയിൽ, റീജിയണൽ പബ്ലിക് റിലേഷൻ ഓഫീസർ അശോക് പിള്ള എന്നിവർ അനുശോചന മീറ്റിങ്ങിൽ പങ്കെടുത്തു.

അശോക് പിള്ള, റീജിയണൽ പി ആർ ഓ

By admin

Leave a Reply

Your email address will not be published. Required fields are marked *