ഫ്രിസ്‌ക്കൊ: നോര്‍ത്ത് ടെക്‌സസ് പരിധിയില്‍പെട്ട എല്ലാവര്‍ക്കും സൗജന്യ കോവിഡ് ടെസ്റ്റിനുള്ള സൗകര്യം ഒരുക്കുന്നു. ഫ്രിസ്‌ക്കോയില്‍ തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ 2 വരെയാണ് മുന്‍കൂട്ടി ആവശ്യപ്പെടുന്നവര്‍ക്കായി സൗജന്യ പരിശോധന ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്.
ഫെഡറല്‍ ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകരിച്ച പരിശോധനകളാണിതെന്നും 89% കൃത്യതയുണ്ടെന്നും ഫ്രിസ്‌ക്കൊ സിറ്റി അധികൃതര്‍ അറിയിച്ചു. 48 മണിക്കൂര്‍ മുതല്‍ 96 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കും.
കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തുന്നവരുടെ പേരുവിവരം കൗണ്ടി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിനെ തുടര്‍നടപടികള്‍ക്കായി അറിയിക്കും. ഓഗസ്റ്റ് 1 മുതല്‍ 31 വരെയാണ് ടെസ്റ്റിനുള്ള സൗകര്യങ്ങള്‍ ചെയ്തിരിക്കുന്നത്. പരിശോധനയ്ക്കായി വരുന്നവര്‍ 20 മിനിട്ടു മുന്‍പ് ഭക്ഷണം കഴിക്കുകയോ വായ കഴുകുകയോ ചെയ്യരുതെന്ന് ഫ്രിസ്‌ക്കൊ ഫയര്‍ ഇഎംഎ ബറ്റാലിയന്‍ ചീഫ് ജേക്ക് ഓവന്‍ അറിയിച്ചു.
ഡോ. പെപ്പര്‍ ബാള്‍ പാര്‍ക്കി (7300 റഫ്‌റൈഡേഴ്‌സ് ട്രയല്‍) ലാണ് പരിശോധനാ കേന്ദ്രം. താല്പര്യമുള്ളവര്‍ ഫ്രിസ്‌ക്കൊ സിറ്റി അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്.
പി പി ചെറിയാന്‍