ഹ്യുസ്റ്റൺ ഡൗൺ ടൗണിൽ സൗത്ത് ഫ്രീവേയിലെ ഐ -45 ഗൾഫ് ഫ്രീവേ ഫ്ലൈഓവറിൽ പുലർച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്.
ഐ -45 ൽ അമിത വേഗതത്തിൽ പോയ വാഹനം സൗത്ത് ഫ്രീവേയിലേക്കുള്ള എക്സിറ്റ് എടുക്കുമ്പോൾ നിയന്ത്രണം നഷ്ടപ്പെടുകയും സേഫ്റ്റി ബാരിയറിൽ ഇടിച്ച് 100 അടിയോളം താഴെക്ക് വീണതിനു ശേഷം മരത്തിൽ ഇടിച്ചു നിന്നു എന്ന് ഹ്യൂസ്റ്റൺ പോലീസ് പറഞ്ഞു.

മരത്തിൽ ഇടിക്കുന്നതിനുമുമ്പ് വാഹനം പലതവണ മറിഞ്ഞതായി ദൃക്‌സാക്ഷികൾ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഗുരുതരമായ പരിക്കുകളോടെ വാഹനം ഓടിച്ചയാളെ മെമ്മോറിയൽ ഹെർമൻ ആശുപത്രിയിലേക്ക് മാറ്റി, കൂടെയുള്ള യാത്രക്കാരൻ മരിക്കയും ചെയ്തു. അപകട സമയത്തു ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നുവോ എന്ന് പരിശോധിക്കും.

അജു വാരിക്കാട്

By admin

Leave a Reply

Your email address will not be published. Required fields are marked *