ന്യൂജേഴ്സി :- ന്യൂജേഴ്സി സെനറ്റിലേക്ക് മൽസരിക്കുന്ന ഇന്ത്യൻ അമേരിക്കൻ സ്ഥാനാർത്ഥി രൂപേന്ദ് മേത്തയ്ക്ക്ക്ക് പിന്തുണയുമായി ന്യൂജേഴ്സി സെനറ്റ് ഭൂരിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ ലീഡർ ലൊറിറ്റ വിൻബർഗ് .

25th ലജിസ്ളേറ്റിവ് ഡിസ്ട്രിക്റ്റിൽ സ്പെഷ്യൽ ഇലക്ഷനിൽ റിപ്പബ്ളിക്കൻ സ്റ്റേറ്റ് സെനറ്റർ ഏൻറണി സുക്കോയെയാണ് രൂപേന്ദ് മേത്ത നേരിടുന്നത്.
മൾട്ടി മില്യൻ ഡോളർ പ്രോജക്ടിൽ അനലിറ്റിക്കൽ സ്പെഷ്യലിസ്ററായാണ് രൂപേന്ദ് ജോലി ചെയ്യുന്നത്.
ഡെൻ വില്ലയിൽ ഭർത്താവും മകളുമായി താമസിക്കുന്ന രൂപേന്ദ് എം.ബി എ ബിരുദധാരിയാണ് എസ്.എ.ആർ ഫൗണ്ടേഷന്റെ സ്ഥാപക കൂടിയാണ്.
ഡൊമസ്റ്റിക്ക് വയലൻസ് ലെയ്സണായി സ്തുത്യർഹ സേവനമാണ് രൂപേന്ദ് നടത്തിയിരുന്നത്. ന്യൂജേഴ്സിയിലെ വോട്ടർമാരുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുവാൻ കഴിഞ്ഞ രൂപേന്ദ് ഇത്തവണ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിലുള്ള റിപ്പബ്ളിക്കൻ സെനറ്റർ സുക്കോയെ പുറത്താക്കണമെന്ന ഉറച്ച തീരുമാനത്തോടെയാണ് ഡെമോക്രാറ്റിക്ക് പാർട്ടി രൂപേന്ദയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തിന് ബഹുദൂരം മുന്നിട്ടു നിൽക്കുന്ന റിപ്പബ്ളിക്കൻ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തുക എന്ന ദുഷ്കര ദൗത്യം നിറവേറ്റുവാൻ കഴിയു മെന്നാണ് രൂപേന്ദ് പ്രതീക്ഷിക്കുന്നത്. 2019 -ൽ പിതാവിന്റെ മരണത്തെ തുടർന്ന് ഒഴിവുവന്ന സെനറ്റ് സീറ്റിൽ മകൻ സുക്കോ 3057 വോട്ടിനാണ് ജയിച്ചത്.

പി.പി.ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *