ന്യൂയോർക്ക്: കോവിഡ് 19 മഹാമാരിയുടെ പരിണതഫലങ്ങൾ ഏറ്റവും കൂടുതൽ ദോഷകരമായി ബാധിച്ച ന്യൂയോർക്കിലെ തൊഴിൽ രഹിതർക്ക് ആശ്വാസ വാർത്ത .

സംസ്ഥാനത്തിലെ തൊഴിൽ രഹിതർക്ക് സാധാരണ ലഭിച്ചുകൊണ്ടിരിക്കുന്ന 26 ആഴ്ചയിലെ വേതനം 13 ആഴ്ച്ച കൂടി ന്യൂയോർക്കിൽ തൊഴിൽ നഷ്ടപ്പെട്ടവർക്കു ലഭിക്കുമെന്ന് ന്യൂയോർക്ക് മേയർ ഡി ബ്ളാസിയോ ജൂലായ് 30 വ്യാഴാഴ്ച അറിയിച്ചു.സംസ്ഥാന സർക്കാരിന്റെ തീരുമാനം ന്യൂയോർക്ക് സിറ്റിയിലെ തൊഴിൽ രഹിതർക്ക് ആശ്വാസകരമാണന്ന് മേയർ കൂട്ടിച്ചേർത്തു.

യു എസ് കോൺഗ്രസ് തൊഴിൽ രഹിത വേതനം നീട്ടുന്നതിനെക്കുറിച്ച് വ്യക്തമായ തീരുമാനം കൈക്കൊള്ളുത്ത സാഹചര്യത്തിൽ സംസ്ഥാനം 600 ഡോളർ വീതം 13 ആഴ്ച കൂടി നൽകുന്ന തീരുമാനം 1 മില്യൻ തൊഴിൽ രഹിതർക്ക് അൽപമെങ്കിലും തലയുയർത്തി നിൽക്കുന്നതിന് അവസരം നൽകിയിരിക്കുകയാണെന്നു തൊഴിലാളി സംഘടനകൾ പറഞ്ഞു.

സംസ്ഥാനത്തെ തൊഴിൽ രഹിതരുടെ എണ്ണം വളരെ കൂടുതലാണെങ്കിലും ന്യൂയോർക്ക് സിറ്റിക്ക് മാത്രമാണ് പുതിയ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്.സിറ്റിയിലെ അൺ എംപ്ളോയ്മെൻറ് റേറ്റ് മഹാമാരിയെ തുടർന്ന് 18 ശതമാനമാണ് വർദ്ധിച്ചിരിക്കുന്നത്. മഹാമാരി ആരംഭിച്ചതിനു ശേഷം തൊഴിൽ നഷ്ടപ്പെട്ടവർക്ക് 18 ആഴ്ചയാണ് തൊഴിൽ രഹിത വേതനം ലഭിച്ചത്.

പി.പി.ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *