ന്യുയോർക്ക്: ഇന്ന് തൊണ്ണൂറാം വയസ്സിലേക്ക് പ്രവേശിക്കുന്ന മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ പരമാധ്യക്ഷൻ മോസ്റ്റ്.റവ.ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തായ്ക്ക് നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിനുവേണ്ടി ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ് നവതി ആശംസകൾ അറിയിച്ചു.

മലങ്കര സഭയുടെ വളർച്ചക്ക് നിദാനമായ അനേക സഭാ പിതാക്കന്മാരുടെ പൈതൃകം ഏറ്റുവാങ്ങി ഇന്ന് മാർത്തോമ്മ സഭയെ നയിച്ചു കൊണ്ടിരിക്കുന്ന ഡോ.ജോസഫ് മാർത്തോമ്മ മെത്രാപോലിത്ത ജന്മം കൊണ്ടും, കർമ്മം കൊണ്ടും ശ്രദ്ധേയനായ വ്യക്തിത്വമാണ്. പ്രശ്നങ്ങളിൽ പതറാതെ പ്രതിസന്ധികളിൽ തളരാതെ സഭാ നൗകയെ നയിപ്പാനുള്ള ദൈവാനുഗ്രഹം, സഭകളുടെ എക്ക്യൂമെനിക്കൽ മേഖലകളിലും മറ്റ് മതസ്ഥരോടുള്ള സമീപനത്തിലും സ്വീകരിക്കാവുന്നവയെ സ്വീകരിക്കുകയും അല്ലാത്തവയെ ആദരിക്കുകയും ചെയ്യുന്ന പ്രത്യേക സവിശേഷത എന്നിവ എടുത്തുപറയത്തക്കതാണന്ന് ബിഷപ് ഡോ.മാർ ഫിലക്സിനോസ് അഭിപ്രായപ്പെട്ടു.

കക്ഷിരാഷ്ടിയത്തിന് അതീതമായി മനുഷ്യനെ സ്നേഹിക്കുവാനും കരുതുവാനും ഉള്ള താല്പര്യം, എല്ലാവരെയും ഉൾക്കൊള്ളുന്നതായ പ്രവർത്തന ശൈലി എന്നിവ ഡോ.ജോസഫ് മാർത്തോമ്മയുടെ മുഖമുദ്രയാണ്.നവതി ആഘോഷിക്കുന്ന മാർത്തോമ്മ മെത്രാപ്പോലീത്തായ്ക്ക് ആശംസകൾ നേരുകയും, ആയുസ് ആരോഗ്യം എന്നിവ നൽകി സർവേശ്വരൻ പരിപാലിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായി നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിനുവേണ്ടി ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ് അറിയിച്ചു.

ഷാജി രാമപുരം

By admin

Leave a Reply

Your email address will not be published. Required fields are marked *