ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യത്തെ ശ്രീനാരായണ പ്രസ്ഥാനമായ, ശ്രീനാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (SNAOFNA ) 2020 2021 വര്‍ഷങ്ങളിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സംഘടന ജീവ കാരുണ്യ പ്രവര്‍ത്തങ്ങളുമായി തുടക്കമിട്ടു.
ഗോവിന്ദന്‍ ജനാര്‍ദ്ദനന്‍ ആണ് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍. സജി കമലാസനന്‍ പ്രസിഡന്റായും, ബിജു ഗോപാലന്‍ ജനറല്‍ സെക്രട്ടറിയായും, സന്തോഷ് ചെമ്പന്‍ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
ശശികുമാര്‍ രാജേന്ദ്രന്‍ (വൈസ് പ്രസിഡന്റ്), രാജീവ് ഭാസ്കര്‍ (ജോയിന്റ് സെക്രട്ടറി), റെനില്‍ ശശീന്ദ്രന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ കഷ്ടത അനുഭവിക്കുന്ന കേരളത്തിലെ സഹോദരകുടുംബങ്ങള്‍ക്കു ന്യൂ യോര്‍ക്ക് ശ്രീനാരായണ അസോസിയേഷന്‍ നിരവധി കാരുണ്യ പ്രവര്‍ത്തങ്ങള്‍ നടത്തി. അര്‍ഹതപെട്ടവരിലേക്കു നേരിട്ട് സഹായമെത്തിക്കാന്‍ സഹായിച്ച ഗുരു ഭക്തരോട് അസോസിയേഷന്‍ നന്ദി അറിയിച്ചു .
അസോസിയേഷന്റെ ചിരകാല സ്വപ്‌നമായ ആസ്ഥാന മന്ദിരം യാഥാര്‍ഥ്യമാക്കാന്‍ അഭ്യുദയാകാംക്ഷികളായ എല്ലാ ഗുരുഭക്തരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും .യുഗപ്രഭാവനായ ശ്രീനാരായണ ഗുരുവിന്റെ മാനവിക ദര്‍ശനങ്ങളില്‍ അടിസ്ഥാനമായ പ്രവര്‍ത്തനം ആയിരിക്കും പുതിയ ഭരണ സമിതിക്കെന്നും ഭാരവാഹികള്‍ അറിയിച്ചു .
ജോയിച്ചന്‍ പുതുക്കുളം