ന്യൂജേഴ്‌സി:ലോക്ക് ഡൗണിന്റെ ആലസ്യം വിട്ടുമാറാതെ വീടുകളുടെ അകത്തളങ്ങളില്‍ വീര്‍പ്പുമുട്ടി കഴിയുന്ന അമേരിക്കന്‍ മലയാളി സംഗീത ആസ്വാദകര്‍ക്കായി വീണ്ടുമോര് ഓണ്‍ലൈന്‍ സംഗീതമഴ. കേരളത്തിലെ പ്രശസ്തഗായകരായ ഒരു കൂട്ടം കലാകാരന്മാര്‍ ചേര്‍ന്ന് ഒരുക്കുന്ന ഈ ലൈവ് സംഗീത പരിപാടിയുടെ സംഘാടകര്‍ ഇന്തോഅമേരിക്കന്‍ എന്റര്‍ടൈന്‍മെന്‍റ് ആണ്.

ഇക്കുറി കേരളത്തിലെ കലാകാരന്മാരെ സഹായിക്കുന്നതിനായിട്ടാണ് ഗാനമേള നടത്തുന്നത്. ജൂലൈ 13 ശനിയാഴ്ച അമേരിക്കന്‍ സമയം രാവിലെ 11 മണിമുതല്‍ ആണ് മലയാളക്കരയുടെ ഇഷ്ട വയലിനിസ്റ്റ് ഫ്രാന്‍സിസ് സേവ്യര്‍, മലയാളികളുടെ യുവ ഗായിക അഞ്ജു ജോസഫ്, അനുഗ്രഹീത ഗായകന്‍ ശ്യാമപ്രസാദ് എന്നിവര്‍ ചേര്‍ന്ന് എറണാകുളത്തുള്ള മറ്റൊരു മികച്ച സ്റ്റുഡിയോയില്‍ വച്ച് തല്‍സമയ സംഗീതപരിപാടി അവതരിപ്പിക്കുന്നത്. ഫേസ്ബുക്ക് വഴി ലൈവ് ആയി അവതരിപ്പിക്കുന്ന സംഗീതപരിപാടി കാണുവാന്‍ ലിങ്ക്‌സന്ദര്‍ശിക്കുക: https://www.facebook.com/IAECORP/posts/115151060230251

ഇന്‍ഡോ അമേരിക്കന്‍ എന്റര്‍ടൈന്‍മെന്‍റ് നോടൊപ്പം ന്യൂജേഴ്‌സി മലയാളികള്‍ക്ക് പ്രിയങ്കരനായ ദിലീപ് വര്‍ഗീസും കനേഡിയന്‍ മലയാളികളുടെ പ്രിയ ലേറ്റര്‍ മനോജ് കരാത്തയും ഈ പരിപാടിയില്‍ കൈകോര്‍ക്കുന്നു.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഫേസ്ബുക്കിലൂടെ കേരളത്തിലെ ഒരു യുവ ബാന്‍ഡിന് പരിചയപ്പെടുത്തിക്കൊണ്ട് ഇന്തോഅമേരിക്കന്‍ എന്റര്‍ടൈന്‍മെന്‍റ് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ഓര്‍ക്കസ്ട്രയോടു കൂടി നടത്തിയ ഓണ്‍ലൈന്‍ ലൈവ് ഗാനമേളയ്ക്കു ലഭിച്ച അഭൂതപൂര്‍വമായ പിന്തുണയാണ് വീണ്ടും ഒരു ലൈവ് പരിപാടിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. ഏകദേശം പതിനായിരത്തിലധികം ആളുകളുടെ പിന്തുണ ലഭിച്ച ആദ്യ ഓണ്‍ലൈന്‍ ലൈവ് ഗാനമേള അരങ്ങേറിയത് തിരുവനന്തപുരത്തുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റുഡിയോയിലായിരുന്നു. അമേരിക്കയിലെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കാട്ടുന്നവര്‍ക്കു വേണ്ടിയിട്ടായിരുന്നു അന്ന് ലൈവ് ഗാനമേള നടത്തിയത്.

കേരളത്തില്‍ ലോക്ക് ഡൌണ്‍ മൂലം നിരവധി കലാകാരന്‍മാര്‍ പരിപാടികള്‍ നടത്താന്‍ കഴിയാതെ പ്രതിസന്ധിയില്‍ കഴിയുമ്പോഴാണ് അവരെ സഹായിക്കാന്‍ ഇത്തരമൊരു കലാപരിപാടികള്‍ നടത്തുന്നതെന്ന് ഇന്‍ഡോ അമേരിക്കന്‍ എന്റര്‍ടൈന്‍മെന്‍റ് പ്രതിനിധി ഡാനിയേല്‍ വര്‍ഗീസ് (ഡാനി)പറഞ്ഞു.ഇത്തരം പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ ആരെങ്കിലും തയാറായാല്‍ അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു ആസ്വാദനം എന്നതിലുപരി കേരളത്തിലെ കലാകാരന്മാര്‍ക്ക് ഒരു വലിയ കൈത്താങ്ങുമാകുമെന്നും ഡാനി അറിയിച്ചു. സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍:ഈ നമ്പറില്‍ ബന്ധപ്പെടുക: ഡാനി:2092927481.

നിങ്ങളുടെ ആസ്വാദന തലങ്ങളുടെ നിലയ്ക്കാത്ത സംഗീതസാഗരം ആയി മാറുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. മറക്കാതെ കാണുക. ജൂണ്‍ 13 ശനിയാഴ്ച്ച രാവിലെ 11 മണിക്ക്. ഫേസ് ബുക്ക് ലിങ്ക് : https://www.facebook.com/IAECORP/posts/115151060230251

ഫ്രാന്‍സിസ് തടത്തില്‍

By admin

Leave a Reply

Your email address will not be published. Required fields are marked *